ഇറച്ചിക്കോഴിയും ഗീബൽസ്യൻ നുണകളും (ഭാഗം രണ്ട്) – ഡോ. മറിയ ലിസ മാത്യു എഴുതുന്നു
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
നുണ രണ്ട്:
ഇറച്ചിക്കോഴികൾ പെട്ടെന്ന് വളരാനായി തീറ്റയിൽ വളര്‍ച്ചാ ഹോർമോണുകൾ നൽകുന്നു.
സത്യം:
ഹോർമോണുകൾ രണ്ടു വ്യത്യസ്ത രാസഘടനകളാണ് (Chemical forms) ആണ്. Steroid അല്ലെങ്കിൽ Protein. Protein ഹോർമോണുകൾ വായിലൂടെ കഴിച്ചാൽ ആമാശയത്തിൽ ദഹിച്ചുപോകു. ഫലത്തിൽ ശരീരത്തിന് പ്രയോജനമില്ല.
വളര്‍ച്ചാ ഹോര്‍മോണ്‍ (Growth Hormone) ഇൻസുലിൻ പോലെ ഒരു Protein ആണ്. കുത്തിവെയ്പ് (Injection) മാത്രമേ ഫലപ്രദമാകു. അതു കൊണ്ട് കോഴിക്ക് തീറ്റയിൽ വളര്‍ച്ചാ ഹോര്‍മോണ്‍ കൊടുക്കുന്നു എന്ന ചിലരുടെ വാദം തെറ്റാണ്. Injection കൊടുത്താൽ ത്തന്നെ ദിവസങ്ങളോളം അതും ഒരു ദിവസം പല തവണ കൊടുക്കേണ്ടി വരും.
കോഴികൾ ആയിരം മുതൽ ലക്ഷങ്ങൾ വരെ വളർത്തുന്നവർ ഈ സാഹസത്തിന് എന്തിനു മുതിരണം? അതും, തീറ്റ മാത്രം കൊടുത്തു 40 ദിവസത്തിൽ കോഴി രണ്ട് കിലോ തുക്കം വയ്ക്കുമെന്ന് അനുഭവത്തിൽ നിന്ന് അവർക്കറിയുമ്പോൾ.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|