ഇന്ത്യ കൊടിയ വരൾച്ചാ ദുരന്തത്തിന്റെ വക്കിൽ; കേരളം ഉൾപ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം
ഇന്ത്യ കൊടിയ വരൾച്ചാ ദുരന്തത്തിന്റെ വക്കിൽ; കേരളം ഉൾപ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരം പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണെന്നും പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂർണ വരൾച്ച’യിലേക്കു നീങ്ങുകയാണെന്നും ദ് ഗാർഡിയൻ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഒരു തുള്ളി ജലം പോലുമില്ലാതാകുന്ന ജലരഹിത ദിനം (ഡേ സീറോ) ഇന്ത്യൻ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോർട്ട്. 2013 മുതൽ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ അപഗ്രഥിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. മൊറോക്കോ, ഇറാഖ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു.
ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കൽ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. മൂന്നു കോടി ജനങ്ങൾക്കു കുടിവെള്ളം നൽകുന്ന ഗുജറാത്തിലെ സർദാർ സരോവർ ജലസംഭരണി, ഇന്ദിരാ സാഗർ ഡാം തുടങ്ങിയവയും ഭീഷണിയിലാണ്. രണ്ടിടത്തും വലിയ തോതിൽ ജലനിരപ്പ് കുറഞ്ഞെന്നാണ് വിലയിരുത്തൽ.
Also Read: ചന്ദ്രനിൽ ഉരുളക്കിഴങ്ങും കാബേജും കടുകും കൃഷി ചെയ്യാനൊരുങ്ങി ചൈനക്കാർ
Image: pixabay.com