മധ്യപ്രദേശില്‍ വിളവ് വിൽക്കാൻ 4 ദിവസത്തെ കാത്തുനിൽപ്പ്; കർഷകൻ വെയിലേറ്റ് മരിച്ചു
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
മധ്യപ്രദേശില്‍ വിളവ് വിൽക്കാൻ 4 ദിവസത്തെ കാത്തുനിൽപ്പ്; കർഷകൻ വെയിലേറ്റ് മരിച്ചു. വിദിഷ ജില്ലയിലെ ലാത്തേരി ഗ്രാമത്തില്‍ കൃഷി വകുപ്പിന്റെ സംഭരണകേന്ദ്രത്തിലാണ് സംഭവം. 65 വയസ്സുകാരനായ മുല്‍ചന്ദാണ് സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് മരണമടഞ്ഞത്. വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി സംഭരണകേന്ദ്രത്തില്‍ സര്‍ക്കാരിന്റെ കനിവ് കാത്തു നിൽക്കുകയായിരുന്നു മുൽചന്ദ് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കർഷന്റെ മരണത്തെ തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രദേശത്തെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി നാലു ദിവസം മുന്‍പ് സംഭരണ കേന്ദ്രത്തിലെത്തിൽ എത്തിതാണ് മുല്‍ചന്ദ്. തന്റെ ഊഴം കാത്തു നിന്ന മുല്‍ചന്ദ് വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ 42 മുതല്‍ 43 ഡിഗ്രി വരെയാണ് ഇവിടത്തെ ചൂട്. കൃഷി വകുപ്പിന്റെ സംഭരണ കേന്ദത്തില്‍ ഉല്‍പ്പന്നങ്ങള്‍ തൂക്കി നോക്കുന്നതിന് പരിമിതമായ സംവിധാനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. 400 പേരാണ് കാര്‍ഷികോല്‍പ്പന്നങ്ങളുമായി സംഭരണ കേന്ദ്രത്തിലെത്തിയത്. താല്‍ക്കാലിക സംഭരണ സംവിധാനത്തില്‍ ഊഴവും കാത്ത് ദിവസങ്ങളോളം കാത്തിരിക്കുന്നത് ദുരിതമാണെന്ന് കര്‍ഷകര്‍ പറയുന്നു.
Also Read: ഇരുപതാം പിറന്നാളിന്റെ ചെറുപ്പവുമായി കുടുംബശ്രീ കാർഷിക രംഗത്ത് വൻ മുന്നേറ്റത്തിന് ഒരുങ്ങുന്നു
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|