ക്ഷീര മേഖലയിൽ വിജയം കൊയ്ത അമുലിന്റെ സഹകരണ മോഡൽ പിന്തുടരാൻ ഗുജറാത്തിലെ പരുത്തിയുത്പാദന മേഖല
ക്ഷീര മേഖലയിൽ വിജയം കൊയ്ത അമുലിന്റെ സഹകരണ മോഡൽ പിന്തുടരാൻ ഒരുങ്ങി ഗുജറാത്തിലെ പരുത്തിയുത്പാദന മേഖല. സമാനമായ മാതൃക പരുത്തി മേഖലയ്ക്കായി ആസൂത്രണം ചെയ്യുകയാണ് ഗുജറാത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ജിസിസിഐ)മ്യും മസ്കതി ക്ലോത്ത് മാർക്കറ്റ് മഹാജൻ (എംസിഎംഎം) നും. രണ്ട് സംഘടനകളും ചേർന്ന് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പരുത്തി കർഷകരുമായി ഇക്കാര്യം ചർച്ച ചെയ്യും.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാൽ ചൈന, ഓസ്ട്രേലിയ, അമേരിക്ക എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ വിളവിന്റെ കാര്യത്തിൽ ഇന്ത്യ പിന്നോക്കമാണ്. പരുത്തി കൃഷിയിലെ സഹകരണ മാതൃക കൃഷിക്കാരെ അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, മൊത്തം തുണി വ്യവസായത്തിന്റേയും ഗുണ നിലവാരം ഉയർത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
“പരുത്തിക്കൃഷി മേഖലയിൽ അമുൽ മാതൃകയിൽ സഹകരണ മോഡൽ നടപ്പിലാക്കാൻ ചർച്ചകൾ നടക്കുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റിനെ സമീപിക്കും. ഇന്ത്യയിലെ കർഷകരിൽ ഭൂരിഭാഗവും ചെറുകിടക്കാരാണ്. അവർക്കും മൊത്തം തുണി വ്യവസായത്തിനും ഇത് ഗുണകരമാകും,” ജിസിസിഐ പ്രസിഡന്റ് ശൈലേഷ് പട്‌വാരി പറഞ്ഞു.
ഇന്ത്യൻ തുണി വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് ഒരു ധവള പത്രം ഇറക്കാനുള്ള തയ്യാറാക്കുകയാണ് ഇരു സംഘടനകളും. പുതിയ ടെക്സ്ടൈൽ പോളിസി തയ്യാറാക്കുന്ന കേന്ദ്ര ഗവൺമെൻറിൻറെ ടെക്സ്റ്റൈൽ വകുപ്പിന് ഈ ധവള പത്രം സമർപ്പിക്കും. നില്വിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ടെക്സ്റ്റൈൽ നയം ഉണ്ടെന്നും ഇത് ഈ വ്യവസായ മേഖലയുടെ വളർച്ചയ്ക്ക് നല്ലതല്ലെന്നും ജിസിസിഐയും എംസിഎംഎമ്മും പറയുന്നു.
Image: pixabay.com