മരിച്ച തടാകങ്ങൾ പുനർജനിക്കുമ്പോൾ; ഒരു ബെംഗളുരു മാതൃക
കൊടുംചൂടും വിവേചനരഹിതമായ മാലിന്യ നിക്ഷേപവും കാരണം നഗരങ്ങളിലും ഗ്രാമങ്ങളിലും തടാകങ്ങളും കുളങ്ങളും ശ്വാസംമുട്ടി മരിക്കുമ്പോൾ ഇതാ ബംഗളുരുവിൽ നിന്ന് ഒരു മാതൃക. മരിച്ച തടാകങ്ങൾ പുനർജനിക്കുമ്പോൾ; ഒരു ബെംഗളുരു മാതൃക. ഉപയോഗ്യശൂന്യമായി അസഹ്യമായ ദുര്‍ഗന്ധം വമിച്ച് കിടന്നിരുന്ന ബംഗളൂരുവിലെ ഹെബ്ബല്‍ തടാകമാണ് നഗരത്തിലെ തന്നെ മികച്ച ജോഗിങ് പാര്‍ക്കുകളില്‍ ഒന്നായി മാറിയിരിക്കുന്നത്.
[amazon_link asins=’B01DEWVZ2C’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’40e5b42f-2471-11e8-8523-876e7e413f39′]
7 കിലോമീറ്ററോളം ചുറ്റളവുള്ള ഈ തടാകത്തിന് പുനർജ്ജന്മം കിട്ടിയത് ഇൻഡോ നേര്‍വീജിയന്‍ പ്രോഗ്രാമിലൂടെയാണ്. പദ്ധതിയിൽ ഉൾപ്പെടുത്തി അധികൃതരുടെ ശ്രമകരമായ പ്രവർത്തനത്തിന്റെ ഫലമായി വീണ്ടും ശ്വസിച്ചു തുടങ്ങിയ ഈ തടാകം ഇന്ന് ദേശാടനക്കിളകളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ഹെബ്ബല്‍ തടാകത്തോടൊപ്പം ബംഗളൂരുവിലെ തന്നെ മഡിവാലാ, ദഡ്ഡ ബൊമ്മസസൊണ്ട്ര എന്നീ തടാകങ്ങളും ഇതേ പദ്ധതിയുടെ സഹായത്തോടെ തെളിനീരു നിറഞ്ഞ തടാകങ്ങളായി മാറി.
ചുറ്റമുള്ള പാർപ്പിട സമുച്ചയങ്ങളിലെ മാലിന്യം ഒഴുകിയെത്തിയിരുന്നത് ഈ താടകങ്ങളിലേക്കായിരുന്നു. കനാലില്‍ അടിഞ്ഞു കൂടിയിരുന്ന മാലിന്യം നീക്കം ചെയ്യുകയെന്ന വെല്ലുവിളിയും അധികൃതർക്ക് നേരിടേണ്ടിവന്നു. വെള്ളം ശുദ്ധീകരിക്കാനും മാലിന്യം വലിച്ചെടുക്കാനും ശേഷിയുള്ള ചെടികള്‍ നടുകയായിരുന്നു ആദ്യ പടി. തുടര്‍ന്ന് മത്സ്യങ്ങളെ തടാകത്തിൽ എത്തിച്ചു. തടാകത്തില്‍ നിന്ന് കോരി മാറ്റിയ ചെളി തടാകത്തിനു നടുവിലായി ഒരു ദ്വീപും നിര്‍മ്മിച്ചു.
[amazon_link asins=’B01LQQHI8I’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’4e49e538-2471-11e8-9fa7-fb836fd939c8′]
ദേശാടനക്കിളികളും മരങ്ങളുമെല്ലാമായി തടാകം വീണ്ടും സജീവമായതോടെ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും സന്ദർശകരുടെ തിരക്കാണിപ്പോൾ. തിരക്കു കൂടിയപ്പോൾ പെഡല്‍ ബോട്ട് ഉള്‍പ്പടെയുള്ള വിനോദങ്ങളും ഇപ്പോള്‍ ഈ തടാകങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ മലിനീകരണങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന നഗരങ്ങളിലെ മരുപ്പച്ചകളായ തടാകങ്ങളെ മരിക്കാൻ അനുവദിക്കരുതെന്ന സന്ദേശമാണ് ഹെബ്ബാൽ തടാകത്തിന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത്.