Saturday, April 5, 2025
Trendingകാര്‍ഷിക വാര്‍ത്തകള്‍വാര്‍ത്തകളും വിശേഷങ്ങളും

കേരളത്തിന്റെ സംസ്ഥാന ഫലം എന്ന പദവി ഇനി ചക്കയ്ക്ക്; പ്രഖ്യാപനം ഉടൻ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കേരളത്തിന്റെ സംസ്ഥാന ഫലം എന്ന പദവി ഇനി ചക്കയ്ക്ക്; പ്രഖ്യാപനം ഉടൻ. ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി അംഗീകരിക്കുന്ന പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷിവകുപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതിനാൽ മറ്റു നടപടിക്രമങ്ങള്‍ ഏപ്രിലിനു മുമ്പ് പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തില്‍ സർവസാധാരണമായതും ഏറ്റവും പോഷകഗുണവുള്ള ഫലം എന്നതാണ് ചക്കയെ സംസ്ഥാന ഫലം എന്ന പദവിക്ക് അർഹമാക്കിയത്.

മറ്റു പല സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വളമോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കേരളത്തിൽ ചക്ക വിളയിക്കുന്നത് എന്നതിനാൽ അത് പ്രകൃതിദത്തമാണ്. അതും ചക്കയ്ക്ക് സംസ്ഥാന ഫലമെന്ന പദവി നൽകാൻ കാരണമായതായി കൃഷി മന്ത്രി വ്യക്തമാക്കി.

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.