മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ വാക്കുപാലിച്ചില്ല; വീണ്ടും മഹാപ്രക്ഷോഭത്തിന് തയ്യാറെടുത്ത് കിസാൻ സഭ
മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ വാക്കുപാലിച്ചില്ല; വീണ്ടും മഹാപ്രക്ഷോഭത്തിന് തയ്യാറെടുത്ത് കിസാൻ സഭ. മുംബൈ ലോംഗ് മാർച്ചിന് ശേഷം നൽകിയ ഉറപ്പുകൾ മഹാരാഷ്ട്ര സർക്കാർ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ(എഐകെഎസ്) ജനറൽ സെക്രട്ടറി അജിത്ത് നവേലെ വ്യക്തമാക്കി. അതിനാൽ ജൂൺ ഒന്നിന് കർഷക മാർച്ച് വീണ്ടും തുടങ്ങുമെന്നും നവേല അറിയിച്ചു.
സമരത്തിന് മുന്നേടിയായി ഗ്രാമങ്ങളിൽ സന്ദർശനം നടത്തും. 24 ജില്ലകളിൽ നിന്നുള്ള 20 ലക്ഷത്തോളം കർഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാൻ സഭ അറിയിച്ചു. ജൂൺ ഒന്നിന് കർഷക മാർച്ച് തുടങ്ങാനാണ് തീരുമാനം. എല്ലാ വിളകൾക്കും ഉൽപാദനച്ചെലവും 50% ലാഭവും ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കിസാൻ സഭ കഴിഞ്ഞ മാസം ലോംഗ് മാർച്ച് സംഘടിപ്പിച്ചത്.
ഫെബ്രുവരിയിൽ നാസിക്കില്‍ നിന്നും ആരംഭിച്ച ലോംഗ് മാർച്ചിൽ പതിനായിരക്കണക്കിന് കർഷകർ അണിചേർന്നിരുന്നു. മാർച്ച് മുംബൈ നഗരം സ്തംഭിപ്പിച്ചതോടെ നിൽക്കക്കളിയില്ലാതെ ബിജെപി സർക്കാർ കർഷകരുടെ ആവശ്യങ്ങൾ ഒന്നാകെ അംഗീകരിച്ചതായി അറിയിക്കുകയായിരുന്നു.
Also Read: വിലയിടിവിൽ നെഞ്ചെരിഞ്ഞ് മാലിമുളക് കർഷകർ; ഇനി പ്രതീക്ഷ റമദാൻ വിപണിയിൽ
Image: wire.in