ഭൂമിയുടെ പ്രദക്ഷിണ ദിശയേയും അതാതുകാലങ്ങളിലെ നക്ഷത്രങ്ങളേയും കണ്ട് തയ്യാറാക്കിയ ഞാറ്റുവേല
“പൂയത്തില്‍ ഞാറുനട്ടാല്‍ പുഴുക്കേട്…”
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യര്‍ കാലത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും അളക്കാനും കുറിക്കാനുമായി പ്രചരിപ്പിച്ച വിശിഷ്ടമായ പ്രയോഗമാണ് “ഞാറ്റുവേല.” ഭൂമി സൂര്യനെ ചുറ്റുന്ന വഴിയെ 27 ഭാഗങ്ങളാക്കി വിഭജിക്കുകയും അതിലോരോന്നും ഓരോ ഞാറ്റുവേലയെന്നുമാണ് പറയപ്പെടുന്നത്. ഒരു വര്‍ഷത്തിലെ 365 ദിവസങ്ങളെ പതിമൂന്നര (13-1/2) ദിവസം വീതമുള്ള 27 ഭാഗങ്ങളാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. സൂര്യനായ ഞായറും, വേള എന്ന വേലയും കൂടിച്ചേര്‍ന്നാണ് ഞാറ്റുവേല എന്ന പദം തന്നെ നിര്‍മ്മിക്കപ്പെടുന്നത്.
ഭൂമിയുടെ പ്രദക്ഷിണദിശയും അതാതു കാലങ്ങളില്‍ ദൃശ്യപ്പെടുന്ന നക്ഷത്രങ്ങളേയും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കി ചെടികളുടെ വളര്‍ച്ച, കീടബാധ, ഉത്പാദനം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തി നിര്‍മ്മിച്ചെടുത്തതാണ് ഞാറ്റുവേലകളും നമ്മുടെ കൃഷിരീതികളും. സമയത്തെ അളക്കാന്‍ ക്ലോക്കും കാലാവസ്ഥാ പ്രവചനത്തിന് ഉപഗ്രഹങ്ങളോ ഇല്ലാതിരുന്ന കാലത്തെ ഏകെ ഉപാധിയായിരുന്നു ഈ ഞാറ്റുവേല കണക്കുകൂട്ടലുകള്‍.
ഞാറ്റുവേലകള്‍ മലയാളമാസങ്ങളില്‍
- മേടം:- അശ്വതി, ഭരണി ഞാറ്റുവേലകുളും കാര്‍ത്തിക ഞാറ്റുവേലയുടെ കാല്‍ഭാഗവും
- ഇടവം:- കാര്‍ത്തിക ഞാറ്റുവേലയുടെ മുക്കാലും രോഹിണി ഞാറ്റുവേലയും മകീര്യം ഞാറ്റുവേലയുടെ അരഭാഗവും
- മിഥുനം:- മകീര്യം ഞാറ്റുവേലയുടെ അരഭാഗവും തിരുവാതിര ഞാറ്റുവേലയും പുണര്‍തം ഞാറ്റുവേലയുടെ മുക്കാല്‍ ഭാഗവും
- കര്‍ക്കിടകം:- പുണര്‍തം ഞാറ്റുവേലയുടെ കാല്‍ഭാഗവും പൂയം, ആയില്ല്യം ഞാറ്റുവേലകളും
- ചിങ്ങം:- മകം, പൂരം ഞാറ്റുവേലകുളും ഉത്രം ഞാറ്റുവേലയുടെ കാല്‍ഭാഗവും
- കന്നി:- ഉത്രം ഞാറ്റുവേലയുടെ മുക്കാലും അത്തം ഞാറ്റുവേലയും ചിത്തിര ഞാറ്റുവേലയുടെ അരഭാഗവും
- തുലാം:- ചിത്തിര ഞാറ്റുവേലയുടെ അരഭാഗവും ചോതി ഞാറ്റുവേലയും വിശാഖം ഞാറ്റുവേലയുടെ മുക്കാല്‍ ഭാഗവും
- വൃശ്ചികം:- വിശാഖം ഞാറ്റുവേലയുടെ കാല്‍ഭാഗവും അനിഴവും, തൃക്കേട്ട ഞാറ്റുവേലകളും
- ധനു:- മൂലം, പൂരാടം ഞാറ്റുവേലകുളും ഉത്രാടം ഞാറ്റുവേലയുടെ കാല്‍ഭാഗവും
- മകരം:- ഉത്രാടം ഞാറ്റുവേലയുടെ മുക്കാലും തിരുവോണം ഞാറ്റുവേലയും അവിട്ടം ഞാറ്റുവേലയുടെ അരഭാഗവും
- കുംഭം:- അവിട്ടം ഞാറ്റുവേലയുടെ അരഭാഗവും ചതയം ഞാറ്റുവേലയും പൂരോരുട്ടാതി ഞാറ്റുവേലയുടെ മുക്കാല്‍ ഭാഗവും
- മീനം:- പൂരോരുട്ടാതി ഞാറ്റുവേലയുടെ കാല്‍ഭാഗവും ഉത്രട്ടാതി, രേവതി ഞാറ്റുവേലകളും
മലയാള മാസം |
ഇംഗ്ലീഷ് മാസം |
അശ്വതി: മേടം 1 മുതല്‍ 14 വരെ | ഏപ്രില്‍ 14 മുതല്‍ 27 വരെ |
ഭരണി: മേടം 14 – 28 | ഏപ്രില്‍ 27 – മെയ് 10 |
കാര്‍ത്തിക: മേടം 28 – ഇടവം 10 | മെയ് 10 – മെയ് 24 |
രോഹിണി: ഇടവം 10 – 24 | മെയ് 24 – ജൂണ്‍ 7 |
മകീര്യം: ഇടവം 24 – മിഥുനം 7 | ജൂണ്‍ 7 – 21 |
തിരുവാതിര: മിഥുനം 7 – 21 | ജൂണ്‍ 21 – ജൂലൈ 3 |
പുണര്‍തം: മിഥുനം 21 – കര്‍ക്കിടകം 3 | ജൂലൈ 3- 18 |
പൂയം: കര്‍ക്കിടകം 3 – 17 | ജൂലൈ 18- ഓഗസ്റ്റ് 3 |
ആയില്ല്യം: കര്‍ക്കിടകം 17 – 31 | ഓഗസ്റ്റ് 3 – 16 |
മകം: ചിങ്ങം 1 – 14 | ഓഗസ്റ്റ് 16 – ഓഗസ്റ്റ് 30 |
പൂരം: ചിങ്ങം 14- 28 | ഓഗസ്റ്റ് 30 – സെപ്റ്റംബര്‍ 13 |
ഉത്രം: ചിങ്ങം 28 – കന്നി 10 | സെപ്റ്റംബര്‍ 13- സെപ്റ്റംബര്‍ 26 |
അത്തം: കന്നി 10 – 24 | സെപ്റ്റംബര്‍ 26 – ഒക്ടോബര്‍ 10 |
ചിത്തിര: കന്നി 24 – തുലാം 7 | ഒക്ടോബര്‍ 10 – 23 |
ചോതി: തുലാം 7 – 21 | ഒക്ടോബര്‍ 23- നവംബര്‍ 6 |
വിശാഖം: തുലാം 21 – വൃശ്ചികം 4 | നവംബര്‍ 6 – 19 |
അനിഴം: വൃശ്ചികം 4 – 17 | നവംബര്‍ 19 – ഡിസംബര്‍ 2 |
തൃക്കേട്ട: വൃശ്ചികം 17 – 30 | ഡിസംബര്‍ 2 – 15 |
മൂലം: വൃശ്ചികം 30 – ധനു 13 | ഡിസംബര്‍ 15 – 28 |
പൂരാടം: ധനു 13- 26 | ഡിസംബര്‍ 28 – ജനുവരി 10 |
ഉത്രാടം: ധനു 26 – മകരം 11 | ജനുവരി 10 – 23 |
തിരുവോണം: മകരം 11 – 24 | ജനുവരി 23 – ഫെബ്രുവരി 5 |
അവിട്ടം: മകരം 24 – കുംഭം 7 | ഫെബ്രുവരി 5 – 18 |
ചതയം: കുംഭം 7 – 20 | ഫെബ്രുവരി 18 – മാര്‍ച്ച് 4 |
പുരോരുട്ടാതി: കുംഭം 20 – മീനം 3 | മാര്‍ച്ച് 4- 17 |
ഉത്രട്ടാതി: മീനം 3- 17 | മാര്‍ച്ച് 17 – 30 |
രേവതി: മീനം 17 – മീനം 30 | മാര്‍ച്ച് 30 – ഏപ്രില്‍ 14 |
Also Read: പുതിയ വിപണി സാധ്യതകൾ തുറക്കുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയ്ക്ക് പ്രചാരമേറുന്നു.