ഒഴിവുസമയ വിനോദത്തിനും ആദായത്തിനും പാവങ്ങളുടെ ബോൺസായി; കോക്കഡാമയെപ്പറ്റി അറിയേണ്ടതെല്ലാം
ഒഴിവുസമയ വിനോദത്തിനും ആദായത്തിനും പാവങ്ങളുടെ ബോൺസായിയയ കോക്കഡാമ എന്ന സസ്യകല. മണ്ണ് കൊണ്ട് നിര്‍മ്മിച്ച പന്തിനുള്ളില്‍ കലാപരമായി വിവിധ ഇനം ചെടികള്‍ വളര്‍ത്തുന്ന ജാപ്പനീസ് സസ്യകലയാണ് കോക്കഡാമ. പാവങ്ങളുടെ ബോണ്‍സായി എന്നറിയപ്പെടുന്ന കോക്കഡാമ എന്ന സസ്യകല 16 ആം നൂറ്റാണ്ടില്‍ ജപ്പാനിലാണ് ആരംഭിച്ചത്.
മണ്ണ് കൊണ്ട് നിര്‍മ്മിക്കുന്ന ബോളിനുള്ളില്‍ കലാപരമായി വിവിധ ഇനം ചെടികള്‍ വളര്‍ത്തി അതിനു മുകളില്‍ ഈര്‍പ്പത്തിനായി പായല്‍ പൊതിഞ്ഞാണ് ഈ സംവിധാനം ഒരുക്കുന്നത്. പായലിന് പകരമായി ഈര്‍പ്പം നിലനിര്‍ത്താല്‍ ചകിരിയും ഉപയോഗിക്കുന്നുണ്ട്. ജപ്പാനില്‍ ആരംഭിച്ച ഈ സസ്യകലയ്ക്ക് ഇന്ന് ലോകമെങ്ങും വലിയ പ്രചാരമാണുള്ളത്.
ബോണ്‍സായ് മരങ്ങളെ അപേക്ഷിച്ച് വളരെ ചെലവ് കുറഞ്ഞ പ്രക്രിയ ആയതിലാണ് കോക്കഡാമയ്ക്ക് പാവങ്ങളുടെ ബോണ്‍സായ് എന്ന വിശേഷണം കിട്ടിയത്.
ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. തുടര്‍ന്ന് നൈലോണ്‍ നൂല് ഉപയോഗിച്ച് ബോള്‍ രൂപത്തില്‍ കെട്ടിയെടുക്കും. ശേഷം പായല്‍ ഉപയോഗിച്ച് ഈര്‍പ്പം നിലനിര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് ഈ നിർമാണരീതി. ഇവ കെട്ടിത്തൂക്കിയിട്ടും മനോഹരമായ പാത്രങ്ങളില്‍ വച്ചും ആകര്‍ഷണീയമാക്കാം.
കേരളത്തില്‍ സുപരിചിതമായ പേരാല്‍, അരയാല്‍, ആന്തൂറിയം, മുള, തെറ്റി, പൗഡര്‍ പഫ്, വാട്ടര്‍ ബാംപു എന്നിങ്ങനെ നിരവധി ഇനങ്ങളിൽ കോക്കഡാമ പരീക്ഷിക്കാവുന്നതാണ്. വളർച്ചാ ഘട്ടത്തിൽ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമുള്ളതായതിനാൽ ദിവസവും വെള്ളം തളിച്ച് ഈര്‍പ്പം നിലനിർത്താൻ ശ്രദ്ധിക്കണം.
അഞ്ഞൂറ് മുതല്‍ ആയിരം രൂപയില്‍ താഴെയാണ് ഒരു കോക്കഡാമയുടെ നിര്‍മാണത്തിന് ചെലവ്. ശരിയായ വളര്‍ച്ചയുള്ള ചെടികള്‍ യഥാവിധം ലഭിച്ചാല്‍ ഒന്നര ദിവസം കൊണ്ട് കോക്കഡാമകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ കഴിയും. വീടുകള്‍ക്ക് ഉള്ളിലും പുറത്തും അലങ്കാര വസ്തുവായി കോക്കഡാമ വക്കുന്നവർ നിരവധിയായതിനാൽ മികച്ച വിപണന സാധ്യതയാണ് ഇവ തുറന്നുതരുന്നത്.
Also Read: കരിമീനെന്ന് കേട്ടാൽ വായിൽ വെള്ളമൂറും, കരിമീൻ കൃഷിയെന്ന് കേട്ടാൽ പണപ്പെട്ടി കിലുങ്ങും
Image: YouTube