സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ്: ഇനി ഫാമുകളിലെത്തി പരിശോധന, ആദ്യ പരീക്ഷണം ഇറച്ചിക്കോഴികളിൽ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ് പദ്ധതി വരുന്നു. കുടുംബശ്രീയുടെയും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെയും പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ബ്രോയിലർ കോഴികളെയാണ് ഈ പദ്ധതിക്ക് കീഴിൽ പരിശോധന നടത്തുക. രണ്ടാം ഘട്ടത്തിൽ താറാവ്, പന്നി, മാട്ടിറച്ചി എന്നിവയും ഉൾപ്പെടുത്തും.
ഭക്ഷ്യാവശ്യത്തിനായി എത്തിക്കുന്ന ഇറച്ചി ഏതെല്ലാം പരിശോധനകൾക്ക് വിധേയമാകുന്നുവെന്നും മനുഷ്യശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങളൊന്നും അടങ്ങിഒയിട്ടില്ലെന്നും ഉറപ്പുവരുത്തുന്ന സംവിധാനമാണ് ലെഗ് ബാൻഡിങ്.
വെറ്റിനറി സർജൻ അടക്കമുള്ള അധികൃതർ ഫാമുകളിൽ എത്തിയാണ് ഈ പരിശോധനകൾ നടത്തുക. ഫാം പരിസരം, തീറ്റ എന്നിവ പരിശോധിക്കുന്ന വിദഗ്ദ സംഘം കോഴികളുടെ രക്തവും മാംസവും പരിശോധനയ്ക്കായി ശേഖരിക്കും.
ഇവയുടെ വിശദ പരിശോധനയ്ക്കായി എറണാകുളത്തെ മരടിൽ എൻ.എ.ബി.എൽ. അക്രഡിറ്റേഷനുള്ള ലബോറട്ടറിയും ഒരുക്കിയിട്ടുണ്ട്. ഇറച്ചിയുടെ ഗുണമേന്മ ഉറപ്പാക്കിയശേഷം കോഴിയുടെ കാലിൽ ക്യൂ.ആർ. കോഡ് പതിപ്പിച്ച അലുമിനിയം ബാൻഡ് ഘടിപ്പിക്കും. കോഴിയെ വാങ്ങുമ്പോൾ അവ ഏത് ഫാമിൽ എപ്പോൾ ഉത്പാദിപ്പിച്ചതാണെന്നും ഏതൊക്കെ പരിശോധനകൾ നടത്തിയെന്നുമുള്ള വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. ഇറച്ചിയായാണ് വാങ്ങുന്നതെങ്കിൽ അത് എവിടെ നിന്നാണെന്ന് തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും.
Also Read: വ്യത്യസ്തനായിട്ടും ആരും തിരിച്ചറിയാത്ത പെരേര പോളി ഹൗസ് കൃഷിയിൽ നേട്ടം കൊയ്യുന്നു
Image: unsplash.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|