Friday, April 4, 2025
വാര്‍ത്തകളും വിശേഷങ്ങളും

തവിട് കളയാതെ നെല്ലുകുത്താനുള്ള യന്ത്രവുമായി ചാത്തമംഗലം ജൈവ കര്‍ഷക സമിതി

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കേരള ജൈവ കർഷക സമിതിയുടെ സഹകരണത്തോടെ ചാത്തമംഗലത്തെ പൈതൃകം കര്‍ഷക സമിതിയും ഫാം ക്രാഫ്റ്റ് മെഷിനറീസ് ഗ്രൂപ്പും ചേര്‍ന്നാണ് തവിട് കളയാതെ നെല്ല് കുത്തുന്ന മിനി റബ്ബർ റോളർ യന്ത്രം വികസിപ്പിച്ചെടുത്തത്. ചെറിയ റബ്ബർ റോളർ ഘടിപ്പിച്ചിട്ടുള്ള 2HP മോട്ടോറിൽ, സിംഗ്ള്‍ ഫേസിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം നിര്‍മ്മിക്കുന്നതിന് ഏകദേശം 50000 രൂപയാണ് ചെലവ് വന്നിരിക്കുന്നത്. നെല്ലു കുടുങ്ങാതെ നൂറ് ശതമാനം തവിടോടു കൂടി അരി ലഭിക്കുമെന്നതാണിതിന്റെ പ്രത്യേകത. ഫാൻ അറ്റാച്ച്ഡ് ആയതിനാൽ ഉമിയും അരിയും വേറെ വേറെ തരംതിരിച്ചെടുക്കാന്‍ കഴിയുന്നു. അടുത്ത മാസം കോഴിക്കോട് വച്ച് ഈ നെല്ലുകുത്ത് യന്ത്രത്തിന്റെ പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും, യന്ത്രത്തിന്റെ ഉപയോഗം ബോധ്യപ്പെട്ട ശേഷം ആവശ്യക്കാര്‍ക്ക് വാങ്ങാനായി ഓര്‍ഡര്‍ നല്‍കാമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.

നെൽകർഷകരേ… നിങ്ങൾക്കീ ഓണത്തിനൊരു സന്തോഷം നൽകുന്നവാർത്തയിതാ…!ജൈവനെൽകൃഷി ചെയ്യുന്ന കർഷകരുടെഏറെക്കാലത്തെ ദുരിതത്തിന് ഇതാ അറുതി വരാൻ പോകുന്നു. തവിട് കളയാതെ നെല്ല് കുത്തുന്ന മിനി റബ്ബർ റോളർ യന്ത്രം അവസാനം ഇതാ ഞങ്ങൾ നിർമിച്ചിരിക്കുന്നു. പൈതൃകം ചാത്തമംഗലത്തിന്റെ മുൻകയ്യിൽ കേരള ജൈവ കർഷക സമിതിയുടെ സഹകരണത്തോടെ ചാത്തമംഗലത്തെ ഫാം ക്രാഫ്റ്റ് മെഷിനറീസ് ഗ്രൂപ്പിന്റെ പ്രവർത്തകരായ ശ്രീ കെ.ടി മനോഹരൻ (ബാബു) മൃദുൽ, ശ്രീരാസ് എന്നിവരാണ് ഈ സമ്പൂർണ്ണ മിനി റബ്ബർ റോളർ യന്ത്രം നിർമിച്ചിരിക്കുന്നത്. ചെറിയ റബ്ബർ റോളർ ഘടിപ്പിച്ചിട്ടുള്ള 2 എച്ച്.പി മോട്ടോറിൽ, സിംഗ്ൾ ഫേസിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിന് ഏകദേശം 50000 രൂപയാണ് ചെലവ് വന്നിരിക്കുന്നത്. നെല്ലു കുടുങ്ങാതെ 100 ശതമാനം തവിടോടു കൂടി അരി ലഭിക്കുമെന്നതാണിതിന്റെ പ്രത്യേകത. ഫാൻ അറ്റാച്ച്ഡ് ആയതിനാൽ ഉമിയും അരിയും വേറെ വേറെ ലഭിക്കുന്നു. കഴിഞ്ഞ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ഇങ്ങനെയൊരു യന്ത്രം നിർമിച്ചെടുത്തത്.ഈ യന്ത്രം ആവശ്യമുള്ളവരും കാണാൻ താൽപര്യമുള്ളവരും ഈ പോസ്റ്റിനു താഴെ അവരവരുടെ ഫോൺ നമ്പർ കമന്റിടുക.അടുത്ത മാസം കോഴിക്കോട് വച്ച് ഇതിന്റെ ഒരു പ്രദര്‍ശന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ഓർഡർ ചെയ്താൽ മതി.NB: ഇതുപോലെ ചെറിയ ഞാറു നടുന്നതും കൊയ്ത്തുമെതിയന്ത്രവുമൊക്കെ പണിപ്പുരയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.

Posted by Kerala Jaiva Karshaka Samithi on Friday, 25 August 2017

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.