Friday, April 11, 2025
കാര്‍ഷിക വാര്‍ത്തകള്‍

സംസ്ഥാനത്ത് കലിതുള്ളി കാലവർഷം; കൃഷി നശിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

സംസ്ഥാനത്ത് കലിതുള്ളി കാലവർഷം; കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. കേരളത്തിൽ മൺസൂൺ ശക്തിയാർജ്ജിച്ചതോടെ വ്യാപക കൃഷിനാശം. കാലവർഷകെടുതിയിൽ കനത്ത നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

കൃഷി നശിച്ച കർഷകർക്ക് ഹെക്ടറിന് 18, 000രൂപ വീതം നൽകുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമേയാണിത്. നാശനഷ്ടങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും റവന്യൂമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലവർഷത്തിൽ ഇതിനോടകം 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.



കനത്ത മഴയിൽ സംസ്ഥാനത്ത് ആകെ 2784 കർഷകർക്കായി 188 ഹെക്ടർ കൃഷിനാശം സംഭവിച്ചു. 6 കോടി 34 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Also Read: വിലയിലും ഔഷധഗുണത്തിലും ഒന്നാമൻ; മഴക്കാലത്തെ മിന്നുംതാരം കൊടുവേലി തന്നെ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.