ഇറക്കുമതിയും അന്യസംസ്ഥാന കുരുമുളകിന്റെ വരവും; സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും താഴേക്ക്
ഇറക്കുമതിയും അന്യസംസ്ഥാന കുരുമുളകിന്റെ വരവും; സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും താഴേക്ക്. കുരുമുളകിന്റെ വിപണിവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് 18 രൂപയാണ് കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് ക്വിന്റലിന് 36,500 രൂപയും ഗാര്‍ബിള്‍ഡിന് 38,500 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.
കുരുമുളകിന്റെ പ്രധാന ഉൽപ്പാദകരായ കര്‍ണാടകയില്‍ വിളവെടുപ്പ് തുടങ്ങിയതാണ് വിലയിടിവിനു കാരണമെന്ന് വ്യാപാരികൾ പറയുന്നു. കര്‍ണാടകയില്‍ ഇക്കുറി 25,000 മുതല്‍ 30,000 ടണ്‍ വരെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മേയ് വരെയാണ് കർണാടകയിലെ വിളവെടുപ്പ് കാലം. അതുകൂടാതെ ശ്രീലങ്കയിൽ നിന്നെത്തുന്ന വില കുറഞ്ഞ കുരുമുളകിനും ഇപ്പോൾ വിളവെടുപ്പ് കാലമാണ്.
എന്നാൽ ഇറക്കുമതി കുരുമുളകിന് 500 രൂപ കുറഞ്ഞ വില നിശ്ചയിച്ചതിനു ശേഷം ശ്രീലങ്കയില്‍നിന്നുള്ള ഇറക്കുമതി കുറഞ്ഞതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ജനുവരിയില്‍ 2,200 ടണ്‍ മുളകും ഫെബ്രുവരിയില്‍ 960 ടണ്ണും മാര്‍ച്ച് 21 വരെ 650 ടണ്‍ മുളകുമാണ് ഇറക്കുമതി ചെയ്തത്. ഈ വർഷം മൊത്തം 12,000 ടണ്‍ ഉത്പാദനമുണ്ടാകുമെന്നാണ് ശ്രീലങ്കൻ കർഷകരുടെ കണക്കുകൂട്ടലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read: ക്ഷീര കർഷകർക്ക് ഉൽപ്പാദനം വർധിപ്പിക്കാൻ ചില തീറ്റപ്പുല്ല് കൃഷി പരീക്ഷണങ്ങൾ
Image: pixabay.com