ആഗോള വിപണിയിൽ അനക്കമില്ലാതെ റബർ വില; കേരളത്തിലെ റബർ കർഷകർക്ക് നിരാശ
ആഗോള വിപണിയിൽ അനക്കമില്ലാതെ റബർ വില; കേരളത്തിലെ റബർ കർഷകർക്ക് നിരാശ. സിന്തറ്റിക് റബർ ഉത്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില കൂടിയിട്ടും ആഗോള റബർ വിപണിയ്ക്ക് ഉണർവില്ല.
സാധാരണ അസംസ്‌കൃത എണ്ണയുടെ വില കൂടുമ്പോൾ റബറിനും വില കൂടുകയാണ് പതിവ്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ അന്താരാഷ്ട്ര, പ്രാദേശിക വിപണികളിൽ ഉടനെ വില കയറുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിപണി വിദഗ്ധര് പറയുന്നു.
ആഗോള വിപണിയിലെ റബറിന്റെ ലഭ്യത കൂടുതൽ, ഇന്തോനേഷ്യ ഒഴികെയുള്ള റബർ ഉത്പാദക രാജ്യങ്ങളിലെ സീസണ്‍ ആരംഭം, തായ്‌ലാൻഡ് റബർ ഉല്പാദനം 8.8 ശതമാനം കൂട്ടിയത്, ഡോളറുമായി തട്ടിച്ചു നോക്കുമ്പോള്‍ റബർ ഉത്പാദക രാജ്യങ്ങളിലെ കറന്‍സിയുടെ മൂല്യംതകർച്ച എന്നിവയാണ് റബർ വില ഉയരാത്തതിന് പ്രധാന കാരണംങ്ങൾ.
കേരളത്തിൽ റബർ സീസണ്‍ അവസാനിച്ചതിനാല്‍ പൊതുവെ വിപണിയിൽ ലഭ്യതക്കുറവുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2017 ൽ ആഗോള റബർ ഉപഭോഗം മൂന്നു ശതമാനം കൂടി 28.37 ദശലക്ഷം ടണ്ണായിട്ടുണ്ട്. ഇതില്‍ 30% ശതമാനവും ചൈനയാണ് ഉപയോഗിക്കുന്നത്. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, തായ്‌ലൻഡ് എന്നിവയാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിൽ.
Also Read: റോസാപ്പൂ കൃഷിയെക്കുറിച്ച്; ഒപ്പം മുറ്റത്തൊരു പൂന്തോട്ടത്തിന്റെ ചന്തം
Image: pixabay.com