വിഷു തിരക്കിലേക്ക് കാർഷിക വിപണി ഉണരുന്നു; 1105 വിഷുച്ചന്തകൾ തുറക്കാൻ കൃഷി വകുപ്പ്
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വിഷു തിരക്കിലേക്ക് കാർഷിക വിപണി ഉണരുന്നു; 1105 വിഷുച്ചന്തകൾ തുറക്കാൻ കൃഷി വകുപ്പ്. ഏപ്രിൽ 13, 14 തീയതികളിലാണ് വിഷുക്കണി എന്ന് പേരിട്ടിരിക്കുന്ന ചന്തകൾ തുറന്നു പ്രവർത്തിക്കുക. വിപണിയിലുള്ളതിനേക്കാൾ 30 ശതമാനം വിലക്കുറവിലാണു വിഷുക്കണി ചന്തകളിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുക.
കുടുംബശ്രീ, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെയാണു ചന്തകൾ പ്രവർത്തിക്കുക. കർഷകരിൽ നിന്നു 10 ശതമാനം വില അധികം നൽകി സംഭരിക്കുന്ന നാടൻ പഴം–പച്ചക്കറികൾ 30 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്കു വാങ്ങാം.
ജിഎപി സർട്ടിഫൈഡ് ഉൽപന്നങ്ങൾ 20 ശതമാനം വില അധികം നൽകി കർഷകരിൽ നിന്നു സംഭരിച്ച് 10 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്കു ലഭ്യമാക്കും. കേരളത്തിൽ ഉൽപാദനമില്ലാത്ത പച്ചക്കറികൾ മാത്രം ഹോർട്ടികോർപ് വഴി പുറത്തുനിന്നു സംഭരിച്ച് വിഷക്കണി ചന്തകളിൽ എത്തിക്കും.
Also Read: വനിതകളെ, ഇതിലേ, ഇതിലേ; സ്ത്രീകൾക്കായി പ്രത്യേക കാർഷിക ഉപകരണങ്ങളുമായി കൃഷി വകുപ്പ്
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|