ഇടുക്കി ജില്ലയിലെ പച്ചക്കറി വികസനത്തിന് 2.05 കോടി രൂപയുടെ പദ്ധതികളുമായി കൃഷി വകുപ്പ്
ഇടുക്കി ജില്ലയിലെ പച്ചക്കറി വികസനത്തിന് 2.05 കോടി രൂപയുടെ പദ്ധതികളുമായി കൃഷി വകുപ്പ്. 2018–19 വർഷത്തിൽ പച്ചക്കറി വികസനത്തിനായി ജില്ലയിലെ എട്ടു ബ്ലോക്കുകളിലെ 53 കൃഷിഭവനുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക.
കഴിഞ്ഞ വർഷം 6.01 കോടി രൂപയുടെ പച്ചക്കറി വികസന പദ്ധതികളാണു നാലു ഘട്ടങ്ങളിലായി ജില്ലയിൽ നടപ്പാക്കിയത്. 2018–19 വർഷത്തിലേക്കായി ആദ്യഘട്ടത്തിലുള്ള തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ടതായും അടുത്ത ഘട്ടങ്ങൾ വരുന്നതോടെ പദ്ധതി തുക ഇനിയും ഉയരുമെന്നും കൃഷി വകുപ്പ് അറിയിച്ചു.
വീടുകളിലെ പച്ചക്കറിത്തോട്ടം നിർമാണം, വിത്തു വിതരണം എന്നിവയ്ക്കായി 10 രൂപയുടെ കിറ്റുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ജൂൺ, ജൂലൈ മാസത്തിലാണു വിത്തുകൾ വിതരണം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനു ധനസഹായം നൽകാനും പദ്ധതിയുണ്ട്.
എൻജിഒകൾ വഴിയും ജൂൺ, ജൂലൈ മാസങ്ങളിൽ വിത്തുകൾ വിതരണം ചെയ്യും. കൂടാതെ പച്ചക്കറിത്തൈ വിതരണം, 150 സ്കൂളുകളിൽ പച്ചക്കറിത്തോട്ടം നിർമാണം, തരിശുസ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാൻ 30,000 രൂപ വീതം എന്നിങ്ങനെ നിരവധി നിർദേശങ്ങൾ പദ്ധതിയിലുണ്ട്. ഇടുക്കി, തൊടുപുഴ, ഇളംദേശം, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം, അടിമാലി, ദേവികുളം എന്നീ ബ്ലോക്കുകളിലെ കൃഷിഭവനുകളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്.
Also Read: വിളവെടുപ്പ് കാലമെത്തി; വിപണിയിലെ സൂപ്പർ താരമായി സ്ട്രോബറി
Image: pexels.com