ഗോതമ്പ് സംഭരണം കഴിഞ്ഞവര്‍ഷത്തെക്കാളേറെ: ഭക്ഷ്യവകുപ്പ്
രാജ്യവ്യാപക ലോക്ക്ഡൗണിനും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കുമിടയിലും കഴിഞ്ഞവര്‍ഷത്തെക്കാളേറെ ഗോതമ്പ് കര്‍ഷകരില്‍നിന്ന് സംഭരിക്കാനായതായി കേന്ദ്ര ഭക്ഷ്യവകുപ്പ്. 34.13 ദശലക്ഷം (3.41 കോടി) ടണ്‍ ധാന്യമാണ് കഴിഞ്ഞവര്‍ഷം ഈ സമയത്തിനകം സംഭരിച്ചത്, കഴിഞ്ഞ വര്‍ഷത്തെ ആകെ സംഭരണം 103.6 ദശലക്ഷം ടണ്ണായിരുന്നു. മെയ് 24ാം തീയതിയോടെ ആകെ ശേഖരം 34.15 ദശലക്ഷം ടണ്‍ കടന്ന ധാന്യസംഭരണം ഇത്തവണ 107.18 ദശലക്ഷം ടണ്‍ എന്ന റെക്കോര്ഡിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഫുഡ് കോര്‍പ്പറേഷന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ മിനിമം താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഗോതമ്പ് സംഭരിക്കുന്നത്. പഞ്ചാബ്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും സംഭരണം സാധ്യമാക്കിയത്. കോവിഡ് പകര്‍ച്ചാ സാധ്യതകളെ മുന്‍നിറുത്തി സാമൂഹികാകലം ഉള്‍പ്പെടെ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ച്, മുന്‍ നിശ്ചയിച്ച തീയതികളിലാണ് സംഭരണം നടപ്പിലാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
Also Read: ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍