കൃഷി വകുപ്പ് പ്രവർത്തനങ്ങൾ ഉടൻ ഓൺലൈൻ ആക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ
കൃഷി വകുപ്പ് പ്രവർത്തനങ്ങൾ ഉടൻ ഓൺലൈൻ ആക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. ഗൗരവകരമായി പരിശോധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യേണ്ട വിഷയമാണിതെന്നും ഇപ്പോൾ തന്നെ വൈകിയതായും കൃഷിവകുപ്പ് ഓൺലൈൻ ആക്കുന്നത് സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഓഫിസർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം മാധ്യമം ദിനപത്രത്തോട് വ്യക്തമാക്കി.
കൃഷി വകുപ്പിന്റെ പോർട്ടൽ പ്രവർത്തനസജ്ജമായാൻ വിവിധ പദ്ധതികളുടെ രൂപവത്കരണം, ഭരണാനുമതി, ധനാനുമതി, ജില്ല ബ്ലോക്ക് പഞ്ചായത്ത് തലത്തിലേക്ക് അനുവദിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സുഗമക്കാകുകയും കർഷകരുടെ അടിസ്ഥാന വിവരങ്ങൾ സ്ഥിരമായി സൂക്ഷിക്കുകയും ചെയ്യാം. പദ്ധതികളെക്കുറിച്ച് കർഷകർക്കും പൊതുജനങ്ങൾക്കും എളുപ്പം വിവരം ലഭ്യമാക്കാമെന്ന മെച്ചവുമുണ്ട്.
കർഷകർക്ക് പദ്ധതികൾക്കും മറ്റു സേവനങ്ങൾക്കുള്ള അപേക്ഷ മൊബൈൽ വഴി സമർപ്പിക്കുകയും അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കുകയും ചെയ്യാം. കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് കൃഷിയിടം പരിശോധിച്ചതിന്റെ റിപ്പോർട്ട് ഉടനടി ലഭ്യമാക്കാനും സാധിക്കും. പരിശോധന പൂർത്തിയാകുന്ന മുറക്ക് ബ്ലോക്ക് തലത്തിൽ കർഷകർക്കുള്ള ധനസഹായം അവരുടെ അക്കൗണ്ടിലേക്ക് ഉടൻ കൈമാറാമെന്ന സൗകര്യവുമുണ്ട്.
Also Read: സബ്സിഡി വളം വിതരണത്തിന് മണ്ണ് ആരോഗ്യ കാർഡ്; വളം വിതരണം ഇനി കാർഡ് അനുസരിച്ച് മാത്രം
Image: facebook