നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാൻ വൻ ആനുകൂല്യങ്ങളുമായി കൃഷി വകുപ്പ്; തരിശുനിലത്തിന് 30,000 രൂപയും ള്‍ കരനെല്‍കൃഷിക്ക് 13,600 രൂപയും ആനുകൂല്യം
നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാൻ വൻ ആനുകൂല്യങ്ങളുമായി കൃഷി വകുപ്പ്; തരിശുനിലത്തിന് 30,000 രൂപയും ള്‍ കരനെല്‍കൃഷിക്ക് 13,600 രൂപയും ആനുകൂല്യം. സംസ്ഥാനത്തിന്റെ നെൽകൃഷി വിസ്തീര്‍ണവും ഉത്പാദനവും കൂട്ടുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ധാരാളം പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. തരിശുനില നെല്‍കൃഷിയും കരനെല്‍കൃഷിയുമാണ് ഇതിൽ ഏറെ പ്രധാനം.
വര്‍ഷങ്ങളായി തരിശിട്ട നിലം വീണ്ടും പച്ചയണിക്കാൻ നെല്‍കൃഷി ഉപകരിക്കുമ്പോൾ പൂര്‍ണമായും മഴയെ ആശ്രയിച്ചു ചെയ്തിരുന്ന പുനംകൃഷി കാലത്തിനൊത്ത് രൂപംമാറിയെത്തുകയാണ് കരനെല്‍കൃഷിയിലൂടെ. മൂന്നു വര്‍ഷംവരെ പ്രായമായ റബ്ബര്‍ തോട്ടങ്ങളിലും 25 വര്‍ഷംവരെ പ്രായമായ തെങ്ങിന്‍തോട്ടങ്ങളിലും തുറസ്സായ സ്ഥലത്തും കുന്നിന്‍പ്രദേശങ്ങളിലും കരനെല്‍കൃഷി ചെയ്യാം.
ഒരു ഹെക്ടര്‍ തരിശുനിലത്തിന് 30,000 രൂപ ആനുകൂല്യമായി നല്‍കുമ്പോള്‍ കരനെല്‍കൃഷിക്ക് 13,600 രൂപ ലഭിക്കും. പഞ്ചായത്തിന്റെ തൊഴിലുറപ്പ് സേവനം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിലം സൗജന്യമായി ഒരുക്കിക്കിട്ടുമെന്ന മെച്ചവുമുണ്ട്. കൃഷിഭവനുകൾ വഴിയാണ് നെല്‍കൃഷിയ്ക്കുള്ള ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നത്.
Also Read: നിപാ വൈറസ് പേടി പരത്തി വ്യാജവാർത്തകൾ; കോഴിക്കച്ചവടം 30% കുറഞ്ഞു
Image: pixabay.com