Friday, April 4, 2025
Trendingകാര്‍ഷിക വാര്‍ത്തകള്‍

കൊടുംചൂടിൽ പാവം തെങ്ങിനെ നനയ്ക്കാൻ മറക്കരുതേ! വേനൽക്കാലത്തെ തെങ്ങിന്റെ പരിചരണം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കൊടുംചൂടിൽ പാവം തെങ്ങിനെ നനയ്ക്കാൻ മറക്കരുതേ! വേനൽക്കാലത്തെ തെങ്ങിന്റെ പരിചരണം. കേരളത്തില്‍ തെങ്ങുകളുടെ ഉത്പാദനശേഷി കുറഞ്ഞു പോയതായുള്ള വാർത്തകൾ ഇന്ന് നിത്യസംഭവാണ്. ഒപ്പം തേങ്ങയുടെ ലഭ്യതക്കുറവ് വിലക്കയറ്റത്തിനും കാരണമാകുന്നു.

തെങ്ങുകളെ പരിചരിക്കുന്ന കാര്യത്തിൽ പൊതുവെയുള്ള അവഗണണയാണ് കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനശേഷി  കുത്തനെ ഇടിയാൻ കാരണമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. തെങ്ങ് പരിചരണത്തില്‍ പ്രധാനമാണ് ജലസേചനം. അതിനാൽ കേരവൃക്ഷങ്ങളെ രക്ഷിക്കാനുള്ള ആദ്യപടി തെങ്ങിൻതോപ്പിലെ ഈര്‍പ്പസംരക്ഷണവും ജലസേചണ്വുമാണ്.

[amazon_link asins=’B00EICJA0M’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’3d27c596-3119-11e8-a451-950149c9936d’]

പുതിയതായി നടുന്ന തൈകള്‍ക്ക് ആദ്യ രണ്ടു വര്‍ഷങ്ങളില്‍ നാലു ദിവസത്തിലൊരിക്കല്‍ 45 ലിറ്റര്‍ വീതം വെള്ളം നല്‍കണം, ഒപ്പം തണലും. ഉത്പാദന ശേഷി കൂടുവാനും വളര്‍ച്ചക്കും മണ്ണിലെ അവശ്യ മൂലകങ്ങള്‍ വേരുകളില്‍ കൂടി വേഗത്തില്‍ വലിച്ചെടുക്കണം. ഇതിനു വേണ്ടിയാണ് മണ്ണില്‍ ഈര്‍പ്പം നിലനിർത്തുന്നത്.

മണ്ണിൽ ജലാംശം കുറയുന്നത് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല മച്ചിങ്ങ പൊഴിയുന്നതിനും വിളവ് കുറയുന്നതിനും കാരണമാകും. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു തെങ്ങിനു ദിവസം 40 മുതൽ 50 ലിറ്റര്‍ വരെ വെള്ളം ലഭിക്കണമെന്നാണ് കണക്ക്.

തെങ്ങിൻ തടങ്ങളില്‍ ഉണങ്ങിയ ഇലകള്‍, പച്ചിലകള്‍, തെങ്ങിന്റെ ഓലകള്‍ എന്നിവ ഉപയോഗിച്ച് പുതയിടുന്നത് ജലാശവും ജൈവാംശവും സംരക്ഷിക്കാൻ സഹായിക്കും. വേനല്‍ക്കാലത്ത് മണ്ണ് ഇളക്കാതെ ശ്രദ്ധിക്കുന്നതും തെങ്ങിന്‍ തടിയില്‍ 3 മീറ്റര്‍ മുകളിലേക്ക് ചുണ്ണാമ്പ് പൂശുന്നതും തെങ്ങിന്റെ ആരോഗ്യത്തിന് സഹായകരമാകും.

ഏപ്രില്‍ മെയ് മാസങ്ങളില്‍ പച്ചിലവളച്ചെടികളായ വന്‍പയര്‍, കൊഴിഞ്ഞില്‍, ചണമ്പ് എന്നിവ തടങ്ങളില്‍ വിതയ്ക്കുന്നതും നല്ലതാണ്. വര്‍ഷം മുഴുവന്‍ വിളവ് തരുന്ന വൃക്ഷമാണ് തെങ്ങ് എന്നതിനാൽ അവയെ വര്‍ഷം മുഴുവന്‍ ശ്രദ്ധിക്കുകതന്നെ വേണം.

Also Read: ഏപ്രിൽ ഇങ്ങെത്തി, കാച്ചിൽ നടാൻ സമയമായി; അറിയേണ്ടതെല്ലാം

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.