Thursday, April 3, 2025
കാര്‍ഷിക വാര്‍ത്തകള്‍

കരനെൽകൃഷി ഉള്‍പ്പെടെ ശ്രദ്ധേയമായ കാർഷിക ഇടപെടലുകളുമായി ഹസ്തം ഫൗണ്ടേഷൻ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കൃഷി ലാഭകരവും അതുവഴി കർഷകന് അധിക സാമ്പത്തിക നേട്ടവും ഉണ്ടാകുമെന്ന് വ്യക്തമാക്കികൊണ്ട് പാലക്കാട് ജില്ലയിലെ കുമ്പിടി കേന്ദ്രീകരിച്ചു കൊണ്ട് “ഹസ്തം ഫൗണ്ടേഷൻ” നടത്തുന്ന പ്രവര്‍ത്തനങ്ങള് ശ്രദ്ധേയമാണ്. പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ട്രസ്റ്റ് അംഗങ്ങൾ തന്നെ നേരിട്ടിറങ്ങി ഒരു ഹെക്ടറോളം സ്ഥലത്താണ് ഇപ്പോൾ കരനെൽകൃഷി ചെയ്തിരിക്കുന്നത്. രവീന്ദ്രനാഥ്, ലിജിത്ത് ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സജിത്ത്, ലിൻസി, രാധ കൃഷ്ണൻ തുടങ്ങിയവർ ചേർന്ന കൂട്ടായ്മയാണ് കാർഷിക പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നത്.

Mannira Karanel Krishi 1

തരിശുഭൂമികളെ ഉപയോഗപ്പെടുത്തി ഔഷധസസ്യങ്ങൾ കർഷകരിലൂടെ കൃഷി ചെയ്യിപ്പിച്ച് വ്യാപകമാക്കുവാനും, അതിന് ഒരു വിപണി സാധ്യതയും ഉറപ്പാക്കി കൊണ്ട് “ഔഷധ ഗ്രാമം” എന്ന ലക്ഷ്യത്തോടെ, കർഷകരുടെ പേരിൽ സൊസൈറ്റി ആക്ട് പ്രകാരം, ഒരു സഹകരണ സംഘം രൂപികരിക്കുന്നതിനുള്ള പ്രവർത്തനവും ഹസ്തം ട്രസ്റ്റ് ആരംഭിച്ചിട്ടുണ്ട്.

“പൂർവ്വകാല കൃഷി രീതികൾ, നൂതന ശൈലികൾ ഉള്‍പ്പെടുത്തി തിരിച്ചു പിടിക്കാൻ കഴിയണമെന്നും, ഇത്തരം അനിവാര്യ കാർഷിക ഇടപെടലുകൾ ഉല്പാദനത്തിന്റെ അനന്ത സാധ്യതകളിലേക്ക് കൂടി വഴി തുറക്കപ്പെടുകയും ചെയ്യും,” എന്ന് ട്രസ്റ്റ് ചെയർമാൻ ശ്രീജിത്ത് അഭിപ്രായപ്പെട്ടു. പൊതു സേവനത്തോടെയുള്ള ഇത്തരത്തിലുള്ള കൂട്ടായ്മകളും, ഇടപെടലുകളും സംസ്ഥാനത്ത് പലയിടത്തായി ആരംഭിച്ചിട്ടുണ്ട്.

Also Read: ക്ഷീരകേരളത്തിന് വെല്ലുവിളി ഉയർത്തി ലംപി സ്‌കിൻ രോഗം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828