കൊടുംവേനലിൽ കൃഷി ചെയ്യാൻ തണ്ണിമത്തൻ; മാർച്ചിൽ വിളവെടുപ്പു കാലം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
കൊടുംവേനലിൽ കൃഷി ചെയ്യാൻ തണ്ണിമത്തൻ; മാർച്ചിൽ വിളവെടുപ്പു കാലം. അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം എന്നതിനാൽ കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് തണ്ണിമത്തന്‍ കൃഷിയുടെ കാലം. വേനൽ തുടങ്ങുന്നതോടെ തണ്ണിമത്തൻ വിപണി ഉണരുന്നതും കർഷർക്ക് നല്ല വില ലഭിക്കാൻ കാരണമാകുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍. കായ്കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും.
നീര്‍വാഴ്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അഭികാമ്യം. നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം. കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുക്കാവുന്നതാണ്. 60 സെ.മി. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികള്‍ എടുത്ത് മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ 45 വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയണം
തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി 3 കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിന് ശേഷം തടം മൂടണം. വിത്ത് മുളച്ച് 34 ഇല പരുവമാകുമ്പോള്‍ അതായത് 1525 ദിവസങ്ങള്‍ക്കു ശേഷം, 3 കിലേഗ്രാം മണ്ണിര കമ്പോസ്റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കണം. ചെടികള്‍ വളളി വീശി തുടങ്ങുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് കൂടി ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.
ആദ്യ കാലങ്ങളില്‍ 23 ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോള്‍ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറയ്ക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിന് കാരണമാകുക മാത്രമല്ല മധുരം കുറയാനും ഇടയാക്കും. ചെടികള്‍ക്ക് പടരാനും പുഴയോരങ്ങളില്‍ ക്യഷി ചെയ്യുമ്പോള്‍ കായകള്‍ക്ക് മണലിന്റെ ചൂടേല്‍ക്കാതിരിക്കാനുമായി യഥാസമയം പുതയിട്ടു കൊടുക്കേണ്ടത് അനിവാര്യമാണ്.
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|