കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്. കന്നുകാലികളിലും, കുതിര, കോഴികൾ എന്നിവയുടെ കുടലുകളിലും കാണപ്പെടുന്ന കോസ്ട്രീസിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം ടോക്സിൻ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ബോട്ടുലിസം.

സാധാരണയായി മണ്ണിലും വെള്ളത്തിലും കടൽതീരങ്ങളിലും കാണപ്പെടുന്ന ഈ ബാക്ടീരിയ ജീർണിച്ച ജൈവപദാർഥങ്ങൾ, മലിനപ്പെട്ട ജഡങ്ങൾ, ഓക്സിജൻ കുറവുള്ള സ്ഥലങ്ങൾ എന്നീ അനുകൂല സാഹചര്യങ്ങൾ ലഭിക്കുമ്പോൾ വളരുകയും ടോക്സിൻ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷം ഭക്ഷണം, വെള്ളം എന്നിവയിലൂടെ മൃഗങ്ങൾക്ക് അകത്തു ചെല്ലുമ്പോൾ അവ രോഗബാധിതരാകുകയാണ് ചെയ്യുന്നത്.

വിഷ പദാർഥം ശരീരത്തിൽ പ്രവേശിച്ചാൽ അത് ഞരമ്പുകളുടെയും, പേശികളുടെയും പ്രവർത്തനത്തെ ബാധിക്കുന്നു. നടക്കുമ്പോൾ വീഴാൻപോകുക, മുട്ടുകുത്തി വീഴുക, ചാണകം പോകാതിരിക്കുക എന്നീ ലക്ഷണങ്ങളിൽ തുടങ്ങി ക്രമേണ കന്നുകാലികൾക്ക് തളർവാതം വരാം. ഇത് മുഖത്തെ പേശികൾ, താടികൾ, നാവ് എന്നിവയെ ബാധിക്കുന്നതോടെ ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും വിഷമിക്കാൻ തുടങ്ങും.

നാവ് പുറത്തേക്ക് തള്ളിവരിക, ഉമിനീർ ഒലിക്കുക, കൺപോളകൾ തുറന്നു പിടിക്കാൻ വിഷമം, ശ്വാസതടസം, എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ഈ രോഗം ബാധിച്ച കന്നുകാലിലക്ക് പെട്ടെന്ന് മരിക്കുകയാണ് പതിവ്. മലിന ജലവും ഭക്ഷണവും നൽകാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനാൽ വൃത്തിഹീനമായ മേച്ചിൽപ്പുറങ്ങൾ ഒഴിവാക്കുക. മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൻ ഉടനെ വൈദ്യ സഹായം തേടുകയും വേണം.

Also Read: കറ്റാർവാഴയ്ക്ക് വൻകിട മരുന്നു കമ്പനികൾക്കിടയിൽ പ്രിയമേറുന്നു

Image: pexels.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.