മുട്ടത്തോട് നിസാരക്കാരനല്ല; ചുരുങ്ങിയ ചെലവിൽ തയ്യാറാക്കാവുന്ന ജൈവവളം
മുട്ടത്തോട് നിസാരക്കാരനല്ല; ജൈവകൃഷിക്ക് ഉപയോഗിക്കാവുന്ന മികച്ച വളം. മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഏതാണ്ട് 97 ശതമാനത്തോളം കാത്സ്യം കാര്‍ബണേറ്റും കൂടാതെ ഫോസ്ഫറസ്, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും മുട്ടത്തോടിലുണ്ട്.
വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. മുട്ടത്തോട് ഉപയോഗിച്ച് വളമുണ്ടാക്കാൻ ആദ്യം മുട്ടത്തോട് നല്ല വെയിലുള്ള സ്ഥലത്തിട്ട് ഉണക്കിയെടുക്കണം. ഈര്‍പ്പം പൂർണമയും പോകാൻ രണ്ടുമൂന്നു ദിവസം നന്നായി വെയില്‍ കൊള്ളണം.
ഉണങ്ങിക്കഴിഞ്ഞാൻ മുട്ടത്തോട് നന്നായി ഇടിച്ചു പൊടിക്കലാണ് അടുത്തപടി. ഈ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ വിതറാം. ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും മുട്ടത്തോട് പൊടി ഉത്തമമാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നതും നല്ലതാണ്. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ ചേര്‍ക്കുന്ന കുമ്മായത്തിന്റെ ഗുണം നൽകാൻ മുട്ടത്തോടിന് കഴിയും.
Also Read: പുതുമ തേടുന്നവർക്കായി കരിയിഞ്ചി കൃഷി; ഇടവിളയാക്കാനും ആരോഗ്യത്തിനും ഉത്തമം
Image: pixabay.com