പോഷക സമൃദ്ധവും ആദായകരവുമയ അത്തിപ്പഴം; കൃഷിയും പഴസംസ്കരണവും, അറിയേണ്ട കാര്യങ്ങൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
പോഷക സമൃദ്ധവും ആദായകരവുമയ അത്തിപ്പഴം; കൃഷിയും പഴസംസ്കരണവും, അറിയേണ്ട കാര്യങ്ങൾ. കേരളത്തില്‍ അടുത്ത കാലത്തായി പ്രചാരം നേടിയ കൃഷിയാണ് അത്തിപ്പഴ കൃഷി. ഖുറാനിലും ബൈബിളിലും അത്തിപ്പഴത്തിന്‍റെ പോഷക ഗുണങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. അന്നജം, മാംസ്യം, നാരുകള്‍, ഫോസ് ഫറസ്, മാഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് അത്തിപ്പഴം.
അത്തിയുടെ ഇലകൾ 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു തണല്‍വൃക്ഷമാണ് അത്തി. കൊമ്പുകള്‍ നട്ടും വിത്തു മുളപ്പിച്ചും വേരില്‍ നിന്നും തൈകള്‍ ഉണ്ടാക്കാം. പക്ഷിമൃഗാദികള്‍ക്ക് പ്രിയങ്കരമായ ഭക്ഷണമാണ് അത്തിപ്പഴം. നാടന്‍ അത്തിയുടെ വേര്, തൊലി, കായ, ഇല എന്നിവ മരുന്നു നിർമ്മാണത്തിന് ഉപയോഗിച്ചു വരുന്നു.
അത്തിപ്പഴം സംസ്ക്കരിച്ച് ഉണ്ടാക്കുന്ന നിരവധി ഉൽപ്പനങ്ങളുമുണ്ട്. ജാം, കാന്‍ഡി, കൊണ്ടാട്ടം, വൈന്‍, ഹലുവ മുതലായവയ്ക്ക് വിപണിയിൽ നിരവധി ആവശ്യക്കാരുണ്ട്. പറിച്ചെടുത്ത അത്തിപ്പഴം ഞെട്ടും അടിഭാഗവും മുറിച്ചുകളഞ്ഞ് നാലു ഭാഗങ്ങളായി മുറിച്ചെടുക്കണം, ഒരുകിലോ മുറിച്ച കായ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂര്‍ സൂക്ഷിക്കുക.
അതിനുശേഷം നല്ല ശുദ്ധജലത്തില്‍ നാലു പ്രാവശ്യം കഴുകി വൃത്തിയാക്കി വൃത്തിയുള്ള തുണിയില്‍ കെട്ടി 5 മിനിട്ട് തിളച്ച വെള്ളത്തില്‍ മുക്കുക. തുടർന്ന് വെള്ളം വാര്‍ത്തുകളഞ്ഞ് ഉണങ്ങിയ തുണികൊണ്ട് തുടച്ച് ആവശ്യാനുസരണം മുറിച്ചെടുത്താണ് മറ്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കേണ്ടത്.
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|