ഓണവിപണിയ്ക്കായി പയർ; കൃഷിയിറക്കാൻ സമയമായി
ഓണവിപണിയ്ക്കായി പയർ; കൃഷിയിറക്കാൻ സമയമായി. ഓണവിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള പയറിന് നല്ല വിലയും ലഭിക്കുക പതിവാണ്. ജൂൺ മാസത്തിൽ കൃഷിയിറക്കിയാൽ ഓണവിപണിയിൽ നിന്ന് മികച്ച ആദായം നേടിത്തരാൻ പയറിനു കഴിയും.
ജൂണിൽ പയർ കൃഷി തുടങ്ങിയാൽ ഓഗസ്റ്റോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങൾ എടുത്തോ തടങ്ങൾ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്. പയർ വിത്തുകൾ നടുന്നതോടൊപ്പം റൈസോബിയവുമായി ചേർത്തും നടാറുണ്ട്.
ഒരു സെന്റ് സ്ഥലത്തിന് 2–3 ഗ്രാം റൈസോബിയം എന്ന തോതിൽ കഞ്ഞിവെള്ളവുമായി കലർത്തി വിത്തിൽ പുരട്ടി . തണലിൽ ഉണക്കിയെടുത്തു വേണം നടാൻ. അടിവളമായി സെന്റിന് 50 കിലോ എന്ന തോതിൽ ചാണകപ്പൊടി ഇട്ടുകൊടുക്കണം. കുറ്റിപ്പയർ ഭാഗ്യലക്ഷ്മി, പൂസ ബർസാത്തി, പൂസ കോമൾ, കൈരളി, വരൂൺ, അനശ്വര, കനകമണി (പി.ടി.ബി.1), അർക്ക് ഗരിമ എന്നിവയാണ് പ്രധാന ഇനങ്ങൾ.
ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കൽ, വയലത്തൂർ ലോക്കൽ, കുരുത്തോലപ്പയർ എന്നിവയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ യോജിച്ചതാണ്. 40, 45 ദിവസത്തിനുള്ളിൽ പൂവിടുന്ന പയറിൽനിന്ന് ഏകദേശം രണ്ടുമാസത്തോളം വിളവെടുക്കാം.
Also Read: പച്ചക്കറി കൃഷി ചെയ്യാൻ വീട്ടിൽ സ്ഥലമില്ലെങ്കിലെന്താ, വാഴത്തണ്ടിൽ കൃഷി ചെയ്യാം
Image: pixabay.com