പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
പൊതുപ്രവർത്തനങ്ങളോടൊപ്പം കാർഷിക പ്രവർത്തനങ്ങളിലും തികഞ്ഞ ആത്മാര്‍ത്ഥതയോടെ കർമ്മനിരതനായ ഒരു കർഷകനുണ്ട്; പാലക്കാട് ജില്ലയിലെ കൂടല്ലൂർ പുളിക്കപ്പറമ്പിൽ തത്താത്ത് അബ്ദുൾ ഹമീദ്. കൃഷിയും ഫാമും പൊതുപ്രവർത്തനങ്ങളുമൊക്കെയായി തിരക്കൊഴിഞ്ഞ നേരമിലാത്ത ഇദ്ദേഹം ഒരു മാതൃകാ വ്യക്തിയാണ്. രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.
മലബാറിയും ജമ്നാപ്യാരിയും പിഗ്മിയും നാടൻ ആടിനങ്ങളുമൊക്കെയായി അൻപതോളം ആടുകളുള്ള വിശാല ഫാമാണ് ഹമീദിനുള്ളത്. കൃത്യമായ ധാരണകളോടെ, ആധുനിക ശൈലികളിലായാണ് ആട്ടിൻകുട് ഫാമിൽ നിർമ്മിച്ചിരിക്കുന്നത്. ഫാമിനോട് ചേർന്ന വിശാലവയലിന്റെ സാമിപ്യം ആടുകള്‍ക്ക് ചെലവ് കുറഞ്ഞ തീറ്റ സുഭിക്ഷമാക്കുന്നു. എച്ച് എഫ്, കാസർഗോഡ് കുള്ളൻ ഇനങ്ങളിലായ് ആറ് പശുക്കളെയാണ് ഇദ്ദേഹം വളര്‍ത്തുന്നത്.
മികച്ചാരു നെൽ കർഷകൻ കൂടിയാണ് ഹമീദ്. പാട്ടത്തിനെടുത്ത രണ്ട് ഏക്കറോളം സ്ഥലത്താണ് പതിവായി നെൽകൃഷി നടത്തുകയും സപ്ലയ്ക്കോക്ക് നെല്ല് വിൽപ്പന നടത്തുകയും ചെയ്യുന്നു. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വൈക്കോൽ പശുക്കൾക്ക് വർഷം മുഴുവൻ തീറ്റയായും ലഭിക്കുന്നു എന്ന മെച്ചവുമുണ്ട്. വയലുണ്ടെങ്കിലും ഒരു കരുതലായി അര ഏക്കറിൽ പുൽകൃഷിയും, അസോളകൃഷിയും ഇദ്ദേഹം നടത്തുന്നുണ്ട്. അൻപതിലേറെ നാടൻ കോഴികളും കാടയും വാത്തയും ഉള്‍പ്പെടുന്ന വളര്ത്തുപക്ഷികൃഷി കൂടി ഇദ്ദേഹത്തിനുണ്ട്. ആനക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടാണ് അബ്ദുൾഹമീദ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|