Thursday, April 3, 2025

മൃഗപരിപാലനം

Trendingമൃഗപരിപാലനം

പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”

നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.

Read more
മൃഗപരിപാലനം

കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.

Read more
Trendingകോവിഡ് പ്രതിസന്ധിമൃഗപരിപാലനം

മലബാറി: മലയാളനാടിന്റെ പ്രിയമേറും ആടുകൾ

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനും മലബാറി ആടുകൾ ഏറ്റവും അനിയോജ്യമാണ്.

Read more
കോവിഡ് പ്രതിസന്ധിമൃഗപരിപാലനം

കോവിഡ് പ്രതിസന്ധി: വെറും ഇരുപത് സെന്റ് സ്ഥലത്ത് ലക്ഷത്തിലേറെ വരുമാനം നേടുന്ന ഫാമൊരുക്കി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

കൃഷി ചെയ്യുവാനും കാർഷിക പ്രവർത്തനങ്ങൾക്കും ഇടമില്ലെന്ന് പരിതപിക്കുന്നവർക്ക് മാതൃകയാക്കാവുന്ന കാർഷിക ഇടപെടലുകളാണ് അഷ്റഫിന്റേത്. വളരെ ചുരുങ്ങിയ സ്ഥലത്ത് നിന്ന് തന്നെ ലക്ഷത്തിലേറേ കാർഷിക വരുമാനം നേടുന്ന അഷ്റഫിന്റെ സംരംഭമാജിക്ക് കൃത്യമായ് പഠിക്കേണ്ടത് തന്നെയാണ്.

Read more
കോവിഡ് പ്രതിസന്ധിമൃഗപരിപാലനം

അടുക്കളമുറ്റത്ത് ആടുവളർത്താം, ആദായം നേടാം!

ലളിതമായ പാര്‍പ്പിടസംവിധാനങ്ങള്‍, കുറഞ്ഞ തീറ്റച്ചിലവ്, വെള്ളത്തിന്‍റെ കുറഞ്ഞ ആവശ്യകത, ലളിതമായ പരിപാലന മുറകള്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയർന്ന പോഷകമൂല്യവും വിപണിമൂല്യവുമുള്ള പാലും ഇറച്ചിയും, ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഉയർന്ന ആവശ്യകതയും വിപണിമൂല്യവും, ജൈവകൃഷിയ്ക്ക് ഉത്തമമായ ചാണകവും മൂത്രവും എന്നിവയെല്ലാമാണ് ആടുകളെ സമ്മിശ്ര മൃഗപരിപാലന യൂണിറ്റുകള്‍ക്ക് അനുയോജ്യമാകുന്നതും ആദായകരമാക്കുന്നതും.

Read more
മൃഗപരിപാലനം

ക്ഷീരകേരളത്തിന് വെല്ലുവിളി ഉയർത്തി ലംപി സ്‌കിൻ രോഗം

രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഏറെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സിനാണ് പശുക്കളിൽ  ലംപി സ്‌കിൻ പ്രതിരോധ കുത്തിവയ്പ്പിനായി ഇന്ത്യയില്‍ നിലവിൽ ഉപയോഗിക്കുന്നത്. ലംപി സ്‌കിൻ രോഗബാധയിൽ നിന്നും ഒരു തവണ രക്ഷപ്പെടുന്ന പശുക്കൾ അതിന്റെ ജീവിത കാലം മുഴുവൻ ഈ വൈറസിനെ നേരിടാനുള്ള പ്രതിരോധ ശേഷി ആർജിക്കും.

Read more
കോവിഡ് പ്രതിസന്ധിമൃഗപരിപാലനം

കോവിഡും മാർജ്ജാരന്മാരും: ചൈനീസ് ഗവേഷകരുടെ കണ്ടെത്തലുകൾ

മൃഗങ്ങളിൽ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകളും ഗവേഷണ ഫലങ്ങളുമെല്ലാം കോവിഡ് ബാധയേറ്റവരിൽ നിന്നും അവരുമായി അടുത്തിടപഴകുന്ന നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്കും മാർജ്ജാര വർഗത്തിലെ വന്യമൃഗങ്ങളിലേക്കും വൈറസ് വ്യാപനം നടക്കാം എന്നതിന്റെ സൂചന നൽകുന്നുണ്ട്.

Read more
മൃഗപരിപാലനം

പശുക്കള്‍ക്ക് അജ്ഞാതരോഗം? അജ്ഞാത രോഗകാരിയുടെ ചുരുളഴിക്കുമ്പോള്‍

നീണ്ടുനില്‍ക്കുന്ന പനിയും, തളര്‍ച്ചയും, രോഗാവസാനത്തിലുണ്ടാവുന്ന ചോരകലര്‍ന്ന മൂത്രവുമെല്ലാം തൈലേറിയ രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളാണ്. രോഗബാധയേറ്റാല്‍ വലിയ ഉല്പാദന, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാവുന്ന തൈലേറിയ രോഗം, പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ (Emerging disease) പ്രധാനമാണ്.

Read more
മൃഗപരിപാലനം

എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം

മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളെ ബാധിക്കുകയും, രോഗബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

Read more
മൃഗപരിപാലനം

കുളമ്പുരോഗം: ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും

രോഗം ബാധിച്ചതോ, രോഗം ഭേദമായതിന് ശേഷം രോഗാണു വാഹകരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാലികളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയും, എന്തിനേറെ രോഗം ബാധിച്ചവയുടെ നിശ്വാസവായുവിലൂടെ പോലും രോഗാണുവായ വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. അവയുടെ പാലും, തോലും, ഇറച്ചിയുമെല്ലാം രോഗാണുവിന്റെ സ്രോതസ്സുകളാണ്.

Read more