റബർ കൃഷിയ്ക്കൊപ്പം ഇനിയൽപ്പം തോട്ടപ്പയർ കൃഷിയാവാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
റബർ കൃഷിയ്ക്കൊപ്പം ഇനിയൽപ്പം തോട്ടപ്പയർ കൃഷിയാവാം. റബർ കൃഷി ചെയ്യുന്ന സ്ഥലത്ത് വളർത്താൻ അനുയോജ്യമായ തോട്ടവിളയാണ് തോട്ടപ്പയർ. മ്യുക്കുണ, പ്യൂറേറിയ, കലപ്പഗോണിയം, സെൻട്രോ സീമ എന്നീ ഇനങ്ങളാണ് റബർ തോട്ടങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യം.
ഇതിൽ പ്യൂറേറിയ, മ്യുക്കുണ എന്നിവയ്ക്കാണ് കേരളത്തിൽ പ്രചാരം. ഒരു ഏക്കൾ സ്ഥലത്തേക്ക് പ്യൂറേറിയയുടെ ഒന്നര കിലോ വിത്ത് മതിയാകും. തണലിൽപ്പോലും നന്നായി വളരുമെന്നതും വേനൽക്കാലത്ത് ഉണങ്ങിപ്പോകില്ലെന്നതും മ്യുക്കുണയുടെ ഗുണങ്ങളാണ്. കൂടാതെ കന്നുകാലികൾ ഇവ തിന്നാറുമില്ല.
മ്യുക്കൂണയുടെ വിത്ത് ഒരേക്കർ സ്ഥലത്തേക്ക് 80 ഗ്രാം മതിയാകും. മുറിച്ചെടുത്ത തണ്ടും നടാൻ ഉപയോഗിക്കാം. ഇവയെല്ലാം പയർവർഗ വിളകളായതിനാൽ അന്തരീക്ഷ നൈട്രജനെ വേരിലുള്ള മൂലാർബുധങ്ങളിൽ ശേഖരിച്ച് മണ്ണിലേക്ക് നൽകുന്നതുകൊണ്ട് മണ്ണിന്റെ ഫലപുഷ്ടി വർധിപ്പിക്കുകയും ചെയ്യും.
Also Read: ടാപ്പിംഗ്, മരങ്ങൾ മാർക്ക് ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|