ജനകോടികളുടെ ദാഹം മാറ്റുമോ നമ്മുടെ പാവം മുരിങ്ങ?
ജനകോടികളുടെ ദാഹം മാറ്റുമോ നമ്മുടെ പാവം മുരിങ്ങ? തൊടിയിൽ പാവത്താനായി നിൽക്കുന്ന മുരിങ്ങ അത്ര നിസാരക്കാരനല്ലെന്നാണ് ശാസ്ത്രലോകത്തു നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. ലോകമാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനകോടികൾക്ക് ആശ്വാസമാകാൻ മുരിങ്ങയ്ക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തൽ ശരിയായാൽ കുറഞ്ഞ ചെലവിൽ ജലം ശുദ്ധിയാക്കാൻ ഇനി മുരിങ്ങ മതിയാകും. മുരിങ്ങയ്ക്ക് ഇതിനുള്ള കഴിവുണ്ടെന്നാണു ഗവേഷകർ തെളിയിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ജലം ശുദ്ധീകരിക്കുന്നതിനായി കാർനഗി മെലൻ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ എഫ് സാൻഡ് എന്ന മിശ്രിതത്തിലെ പ്രധാന ഘടകമാണ് മുരിങ്ങയിൽനിന്നുള്ള പ്രോട്ടീൻ.
മലിനജലത്തിലെ ദോഷകരങ്ങളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കാനും കലങ്ങിയ വെള്ളം തെളിച്ചെടുക്കാനും എഫ് സാൻഡ് സഹായിക്കുന്നതായി ഗവേഷകർ പറയുന്നു. ശുദ്ധമായ കുടിവെള്ളമില്ലാതെ നരകിക്കുന്ന പിന്നോക്ക രാഷ്ട്രങ്ങളിലെ കോടിക്കണക്കിനു ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ ഈ ചെലവു കുറഞ്ഞ മാർഗം സഹായകമാകുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
Also Read: സംസ്ഥാനത്തെ സ്കൂളുകളിൽ “ഓരോ വീട്ടിലും ഔഷധ സസ്യം” പദ്ധതിയുമായി നാഗാർജുന
Image: pixabay.com