Saturday, April 5, 2025
കാര്‍ഷിക വാര്‍ത്തകള്‍

10 ലക്ഷം മുന്തിയ ഇനം കശുമാവിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യാൻ കശുമാവ് കൃഷി വികസന ഏജന്‍സി; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും കശുമാവിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യാൻ കശുമാവ് കൃഷി വികസന ഏജന്‍സി; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റേയും കാശിന് എട്ട് എന്ന ഡോക്യുമെന്ററിയുടേയും ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് നിര്‍വഹിച്ചു.

തൈകള്‍ക്കായി കർഷകർക്ക് നേരിട്ടോ അക്ഷയ വഴിയോ www.kasumavukrishi.org എന്ന വൈബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യണം. ആധാര്‍ കാര്‍ഡ്/ഐഡി കാര്‍ഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്തത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കാം. ജൂലൈ 31 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.

മൂന്നു വര്‍ഷത്തിനകം വിള നല്‍കുന്ന അത്യുല്‍പപാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് ഏജന്‍സി അപേക്ഷ സമര്‍പ്പിക്കുന്ന കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്ഥലത്തിന്റെ വിസ്തൃതിയുടേയും പദ്ധതിയുടേയും അടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

ജൂലായ്‌ അവസാനവാരവും ഓഗസ്റ്റ് ആദ്യവാരവുമായി തൈകളുടെ വിതരണം പൂർത്തിയാക്കും. മഴക്കാലത്ത് തൈകൾ നടാൻകഴിയുന്നവിധമാവും വിതരണം. കശുമാവ് കൃഷി പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന് ഏഴുകോടി രൂപയുടെ പദ്ധതിക്ക് എൽ.ഡി.എഫ്. സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

Also Read: വാഴക്കുളം പൈനാപ്പിൾ വിഷമയമെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; പ്രചാരണം പൈനാപ്പിൾ വിപണിയെ ബാധിക്കുമെന്ന ആശങ്കയുമായി കർഷകർ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.