വീടുകളിൽ മുളക് കൃഷി ചെയ്യാം, അനായാസമായി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് മുളക് കൃഷി. ഉഷ്ണമേഖല വിളയായതിനാൽ കേരളത്തിലെ കാലാവസ്ഥയിൽ നനനയി വിളയുകയും ചെയ്യും മുളക്. ചുവന്ന മണ്ണ്, ചെങ്കൽ മണ്ണ്, പശിമയുള്ള മണ്ണ് എന്നിവയില്‍ മുളക് കൃഷി ചെയ്യാം. മെയ്‌, ഓഗസ്റ്റ് മാസങ്ങളിൽ മഴയെ ആശ്രയിച്ചും സെപ്റ്റംബര്, ഡിസംബര്‍ മാസങ്ങളിൽ ജല സേചനം നൽകിയും കൃഷി ചെയ്യണം.

[amazon_link asins=’B01E8JXLTK’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’b86781c1-3117-11e8-ad23-a3f274a1c5de’]

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ മുളകിനങ്ങളാണ് ജ്വാലാ മുഖി, ജ്വാലാ സഖി, ഉജ്ജ്വല, അനുഗ്രഹ, വെള്ളായണി അതുല്യ, വെള്ളായണി സമൃദ്ധി തുടങ്ങിയവയ്ക്കാണ് വിപണിയിൽ പ്രിയം കൂടുതൽ. ടെറസ്സിലും മറ്റും കൃഷി ചെയ്യുന്നവർക്ക് ഗ്രോബാഗ്‌ ഉപയോഗിക്കാം. മണ്ണ്, ചകിരി ചോറ്, ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിൻ കാഷ്ടം, കരിയില എന്നിവ ചേർത്ത് ഗ്രോബാഗ് മിശ്രിതം തയ്യാറാക്കണം.

മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേർക്കുന്നത് നല്ലതാണ്. ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തില്‍ കൂടുതല്‍ മിശ്രിതം നിറക്കരുത്. കടല പിണ്ണാക്ക് മുളകു ചെടികളുടെ വളർച്ചക്ക് വളരെ നല്ലതാണ്. കടല പിണ്ണാക്ക് നേരിട്ട് മണ്ണിൽ കൊടുത്താല്‍ ഉറുമ്പ് വരുന്നതിനാൽ പിണ്ണാക്ക് ഒരു പാത്രത്തില്‍ ഇട്ടു വെള്ളം നിറച്ചു വെച്ചതിനു ശേഷം മൂന്നാം ദിവസം പുളിച്ച പിണ്ണാക്കിന്‍ വെള്ളത്തിന്റെ തെളിനീര് ഊറ്റിയെടുത്ത് നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിക്കാവുന്നതാണ്.

Also Read: വിപണി വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ഹരിയാന സർക്കാർ; വിലയിടിവു മൂലമുള്ള നഷ്ടം സർക്കാർ നികത്തും

Image: pixabay.com