പൊക്കാളിപ്പാടത്ത് താറാവു കൃഷിയുമായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൃഷിവിജ്ഞാന കേന്ദ്രം
പൊക്കാളിപ്പാടത്ത് താറാവു കൃഷിയുമായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൃഷിവിജ്ഞാന കേന്ദ്രം. സാധാരണ പൊക്കാളിപ്പാടങ്ങളിൽ കൃഷി ചെയ്യാറുള്ള നെല്ലിനും മീനിനുമൊപ്പം താറാവു കൃഷികൂടി ചെയ്യാമെന്ന് കൃഷിവിജ്ഞാന കേന്ദ്രം വ്യക്തമാക്കുന്നു.
പൊക്കാളിപ്പാടത്തെ കൃഷിയും കര്‍ഷകരുടെ വരുമാനവും കുറയുന്ന സാഹചര്യത്തിലാണ് കൃഷിവിജ്ഞാന കേന്ദ്രം പുത്തൻ പരീക്ഷണവുമായി രംഗത്തെത്തിയത്. മുമ്പ് ഇത്തരത്തിൽ കൂടുമത്സ്യകൃഷി അവതരിപ്പിച്ച് പൊക്കാളി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കേന്ദ്രം മുൻകൈയ്യെടുത്തിരുന്നു.
ഇത്തരത്തില്‍ പൊക്കാളി പാടങ്ങളില്‍നിന്നു സാധ്യമായ എല്ലാ വിഭവങ്ങളും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും അതുവഴി പൊക്കാളി കൃഷിയുടെ പുനരുജ്ജീവനം സാധ്യമാക്കനാണ് പദ്ധതിയെന്നും കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: വെറുതെ കളയുന്ന നമ്മുടെ ചാമ്പക്ക ചില്ലറക്കാരനല്ല; ആരോഗ്യത്തോടൊപ്പം ഒരൽപ്പം ലാഭവും
Image: facebook