ഇലക്കറി വിളകളിലെ പുതുമുഖമായ ഗാർളിക് ചൈവിനെ പരിചയപ്പെടാം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ഇലക്കറി വിളകളിലെ പുതുമുഖമായ ഗാർളിക് ചൈവിനെ പരിചയപ്പെടാം. കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ഇലവിളയാണ് ഗാർളിക് ചൈവെങ്കിലും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുന്നവയാണീവ. ചൈനയിൽ നിന്നു വരുന്ന ഈ പുതുമുഖം ഉള്ളിയുടെയും വെളുത്തുള്ളിയുടെയും കുടുംബത്തിൽപ്പെട്ടതാണ്.
മലയാളത്തിൽ വെളുത്തുള്ളിപ്പുല്ല് എന്നൊരു പേരുമുണ്ട് ഗാർളിക് ചൈവയ്ക്ക്. ഇതിന്റെ മണ്ണിന് അടിയിലെ ഭാഗം ഭക്ഷ്യയോഗ്യമല്ലെങ്കിലും ഇലകളും പൂക്കളും കറികൾക്കു സ്വാദും മണവും നൽകാൻ ഉത്തമമാണ്. നക്ഷത്രാകൃതിയും വെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പൂക്കൾ ഇവ ഉണക്കി പുഷ്പാലങ്കാരത്തിനും ഉപയോഗിക്കാം.
[amazon_link asins=’B0756ZFXVB’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’349f6446-3117-11e8-bc19-3575b3cfda55′]
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് ഗാർളിക് ചൈവ നടാൻ അനുയോജ്യം, നല്ല വളക്കൂറും നീർവാർച്ചയും ഈർപ്പവുമുള്ള മണ്ണും ആവശ്യമാണ്. വിത്തു നട്ടാണെങ്കിൽ 60 ദിവസം കഴിഞ്ഞും തൈകളാണെങ്കിൽ 10 ദിവസം കഴിഞ്ഞും വിളവെടുപ്പു നടത്താം. പച്ചയായും ഉണക്കിയും ഉപയോഗിക്കാവുന്ന ഇലകൾ ദഹനപ്രക്രിയയെ സഹായിക്കാൻ കഴിവുള്ളവയാണ്.
Also Read: ചക്കയ്ക്ക് സംസ്ഥാന ഫലമെന്ന പദവിയായി; പക്ഷേ വിപണിയെവിടെ?
Image: lovethegarden.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|