കണ്ണീർച്ചാലായി കാവേരി; വെള്ളമില്ലാതെ നെൽ കൃഷി ഉപേക്ഷിച്ച് പരുത്തി കൃഷിയിലേക്ക് തിരിഞ്ഞ് കർണാടകയിലെ കർഷകർ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
കണ്ണീർച്ചാലായി കാവേരി; വെള്ളമില്ലാതെ നെൽ കൃഷി ഉപേക്ഷിച്ച് പരുത്തി കൃഷിയിലേക്ക് തിരിഞ്ഞ് കർണാടകയിലെ കർഷകർ. കാവേരി ഏതാണ്ട് വറ്റി വരണ്ടതോടെ നദീതടത്തിൽ നെൽ കൃഷി ചെയ്തിരുന്ന കർണാടകയിലെ കർഷകർ കൂട്ടത്തോടെ പരുത്തി കൃഷിയിലേക്ക് തിരിയുകയാണെന്നാണ് റിപ്പോർട്ടുകൾ.
കുഴല്‍ക്കിണറിലെ ഉപ്പ് വെള്ളം നെല്‍കൃഷിക്ക് അനുയോജ്യമല്ലാത്തതും ഉപ്പുരസം പരുത്തി കൃഷിക്ക് പ്രശ്നമല്ലാത്തതുമാണ് കർഷകർ പരുത്തി തെരഞ്ഞെടുക്കാൻ കാരണം. എന്നാല്‍ കുഴൽ കിണറുള്ളവർക്ക് മാത്രമെ പരുത്തി കൃഷി ചെയ്യാനാകൂ. കാവേരി ജലം മാത്രം ആശ്രയിക്കുന്ന കർഷകർക്ക് പരുത്തി കൃഷിയും തുടരെ ചെയ്യാനാകില്ല.
നെല്ലിനെ അപേക്ഷിച്ചു നോക്കുമ്പോൾ പരുത്തിക്ക് വില ലഭിക്കുന്നില്ല എന്നതും കര്‍ഷകരെ അലട്ടുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് കാവേരി ഡെൽറ്റ മേഖലയിലെ 8,70,020 ഹെക്ടർ കൃഷിഭൂമിയില്‍ 5,35,963 ഹെക്ടറില്‍ മാത്രമാണ് ഇപ്പോൾ നെല്‍കൃഷിയുള്ളത്. തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം ജില്ലകളിലായി 8,926 ഹെക്ടറിൽ പരുത്തി കൃഷി ചെയ്യുന്നു.
Also Read: സംസ്ഥാനത്ത് കലിതുള്ളി കാലവർഷം; കൃഷി നശിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|