ജൈവ കൃഷിയിലേക്ക് ചുവടുമാറ്റി സംസ്ഥാന കൃഷി വകുപ്പ്; കൂടുതൽ ഇക്കോ ഷോപ്പുകൾ വരുന്നു; സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിയ്ക്കും മുൻഗണന
ജൈവ കൃഷിയിലേക്ക് ചുവടുമാറ്റി സംസ്ഥാന കൃഷി വകുപ്പ്; കൂടുതൽ ഇക്കോ ഷോപ്പുകൾ വരുന്നു; സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിയ്ക്കും മുൻഗണന. ഇതാദ്യമായാണ് ചെലവില്ലാ കൃഷി രീതിയ്ക്ക് കൃഷി വകുപ്പ് ഔദ്യോഗികമായ പിന്തുണ നല്‍കുന്നത്. നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും സംഘവും ചെലവില്ലാ കൃഷിരീതി പഠിക്കാൻ ആന്ധ്ര സന്ദർശിച്ചിരുന്നു.
ഏപ്രില്‍ മൂന്നിനും നാലിനും കൃഷിവകുപ്പിന്റെ അതിഥിയായി സുഭാഷ് പലേക്കര്‍ കേരളത്തിലെത്തും. നല്ല കൃഷിരീതികള്‍ പാലിക്കുന്ന (ജി.എ.പി.) ക്ലസ്റ്ററുകള്‍വഴി ഉത്പാദിപ്പിച്ചു ശേഖരിക്കുന്ന പച്ചക്കറികള്‍ വില്‍ക്കാനാണ് ഇക്കോഷോപ്പുകള്‍ സ്ഥാപിച്ചത്. 150 ഇക്കോ ഷോപ്പുകളാണ് ഈ സാമ്പത്തിക വര്‍ഷം പുതിയതായി തുറക്കുക.
നിലവിൽ സംസ്ഥാനത്ത് 80 ഇക്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഇക്കോ ഷോപ്പിന് രണ്ടു ലക്ഷമാണ് കൃഷിവകുപ്പു നല്‍കുന്നത്. 300 ലക്ഷം രൂപയാണ് ഈവര്‍ഷം മൊത്തം ചെലവിടുന്നത്. വിഷമില്ലാത്തത് എന്ന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടെ വരുന്ന പച്ചക്കറിക്ക് കിലോഗ്രാമിന് അഞ്ചു രൂപ കൂടുതല്‍ കിട്ടും. 10,000 ഹെക്ടര്‍ സ്ഥലത്താണ് ജൈവകൃഷി രീതി പാലിച്ചു വിളവെടുക്കുന്നത്.
ജൈവകൃഷി മെച്ചപ്പെടുത്തുന്നതിന് പുതിയ ഇനം പച്ചക്കറികളും സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. സാമ്പാര്‍ വെള്ളരി, സങ്കര വെള്ളരി, പയര്‍, മഞ്ഞളിപ്പ് ഇല്ലാത്ത പയര്‍, കുടംപുളി, ഇഞ്ചി എന്നിവയാണ് 2017 ൽ വികസിപ്പിച്ച പച്ചക്കറികൾ.
പ്രത്യേക വളപ്രയോഗം ഇല്ലാഥ്റ്റതും മണ്ണിനെ ഇളക്കാതെ സ്വാഭാവിക പ്രകൃതി നിലനിര്‍ത്തുന്നതുമായ കൃഷിരീതിയാണ് ചെലവില്ലാ കൃഷി. ഈ രീതിയിൽ കളയെടുപ്പും കിളയുംമറ്റും ആവശ്യമില്ല. ജൈവകൃഷി മാത്രമല്ല, ചെലവില്ലാ കൃഷി അടക്കമുള്ള എല്ലാ നല്ല രീതികളും സ്വീകരിക്കണമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി.