ഇരവിപുരത്ത് നാടന്‍ പച്ചക്കറി വിപണനകേന്ദ്രം തുറന്നു

സംസ്ഥാന കൃഷി വകുപ്പിന്റേയും ഇരവിപുരം സർവ്വീസ് സഹകരണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി വിൽപ്പനയ്ക്കായി സ്ഥിരം വിപണന കേന്ദ്രം തുറന്നു. എല്ലാ ബുധനാഴ്ചകളിലും ബാങ്ക് അങ്കണത്തിൽ പ്രവർത്തിക്കുന്ന വിപണനകേന്ദ്രത്തില്‍ നിന്ന് പ്രദേശത്തെ ഇരുനൂറോളം വീടുകളിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും പാലുത്പ്പന്നങ്ങളും വാങ്ങാനാകും. ഇരവിപുരത്തെ കാർഷിക കൂട്ടായ്മയായ ‘ഒരുമ’യുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കൃഷി ഓഫീസർ സി ഗീതയാണ് നിർവഹിച്ചത്.