ഏറ്റവും കൂടുതല്‍ ജൈവ പച്ചക്കറി ഉല്പാദിപ്പിച്ചാൽ ഒരു കോടി, ജൈവ കര്‍ഷകര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷൻ, അതിവേഗം ബഹുദൂരം സിക്കിം
ഏറ്റവും കൂടുതല്‍ ജൈവ പച്ചക്കറി ഉല്പാദിപ്പിച്ചാൽ ഒരു കോടി, ജൈവ കര്‍ഷകര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷൻ, അതിവേഗം ബഹുദൂരം സിക്കിം. രാജ്യത്തെ ആദ്യത്തെ ജൈവ കൃഷി സംസ്ഥാനമായ സിക്കിം, വ്യത്യസ്തമായ രീതികളിലൂടെ ജൈവകൃഷി മേഖലക്ക് കരുത്ത് പകരാനുള്ള കുതിപ്പിലാണ്.
ഏറ്റവും കൂടുതല്‍ ജൈവ പച്ചക്കറി ഉല്പാദിപ്പിക്കുന്ന ജൈവ കര്‍ഷകന് സിക്കിം സർക്കാർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ അത് രാജ്യം മുഴുവൻ വാർത്തയായി. കൂടാതെ ജൈവ കര്‍ഷകര്‍ക്ക് മാസം തോറും 1000 രൂപ പെന്‍ഷനും സിക്കിം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സമ്പൂര്‍ണ്ണ ജൈവ കൃഷി സംസ്ഥാനത്തിലേക്ക് ചുവടുകള്‍ ഉറപ്പിക്കാന്‍ കര്‍ശനമായ നടപടികളും, കര്‍ഷകരെ ശാക്തീകരിക്കാന്‍ പ്രോത്സാഹന പദ്ധതികളുമാണ് സിക്കിം സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ജൈവ കൃഷിയിലൂടെ ഞങ്ങള്‍ ജൈവ പ്രതിരോധമാണ് തീര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ് പറഞ്ഞു. സിക്കിം ജനതയുടെ ആരോഗ്യ സംരംക്ഷണം, ഊര്‍ജ്ജ സംരംക്ഷണം, ജൈവ വൈവിധ്യ സംരംക്ഷണം, പരിസ്ഥിതി ആവാസ വ്യവസ്ഥ സംരംക്ഷണം എന്നീ ജൈവ സംരംക്ഷണ പ്രതിരോധമാണ് ഞങ്ങള്‍ തീര്‍ക്കുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എല്ലാ വിഷ പച്ചക്കറികളും ഞങ്ങള്‍ നിരോധിച്ചു. ഇനി ഉദ്പാദനം കൂട്ടിയാല്‍ മാത്രമേ നമുക്ക് ഭക്ഷ്യ സ്വാശ്രയത്വം നേടാനാകു.
അതിനാണ് കര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായി പദ്ധതികള്‍ പ്രഖ്യാപിച്ചത്. ജൈവ കൃഷി ചെയ്യുക എന്നത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്തമായി കര്‍ഷകരും സമൂഹവും കാണണമെന്നും മുഖ്യമന്ത്രി പവന്‍ ചാമ് ലിങ്ങ് വ്യക്തമാക്കി. സിക്കിം സര്‍ക്കാരിന്റെ ജൈവ, പരിസ്ഥിതി ഭരണ പരിഷ്ക്കാരണങ്ങൾ അന്താരാഷ്ട്ര തലത്തിലും വാർത്തയായിരുന്നു.
Also Read: വഴിയോരങ്ങൾ കീഴ്ടടക്കി നാടൻ മാങ്ങകളിലെ രാജാക്കന്മാർ; വിപണിയിൽ നാടൻ മാങ്ങകളുടെ സുവർണകാലം
Image: pixabay.com