കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടവല കൃഷി, മഴക്കാലം ഒഴികെ എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പടവല കൃഷി, മഴക്കാലം ഒഴികെ എപ്പോൾ വേണമെങ്കിലും കൃഷിയിറക്കാം. കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറിയാണ് പടവലം. വിത്ത് നേരിട്ട് പാകിയാണ് കൃഷി ഇറക്കുന്നത്.
[amazon_link asins=’B071JHXBYS’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’70776b4b-3171-11e8-b325-1fc18db76d9c’]
ചാണകപൊടി, കരിഇലകള്‍, മണ്ണില്‍ അല്പം കടലപിണ്ണാക്ക് എന്നിവ ചേര്‍ത്തതിനു ശേഷം വിത്തിറിക്കാം. വിത്ത് രണ്ടില പാകം ആകുന്നതു വരെ വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. വിത്ത് മുളച്ചു 20 ദിവസത്തിനു ശേഷം ആദ്യത്തെ വളം കൊടുക്കാം.
കടലപ്പിണ്ണാക്ക് ചാരം എല്ലുപൊടി എന്നിവയാണ് വളമായി ഇടാൻ ഉത്തമം. പൂവിട്ടു കഴിഞ്ഞാല്‍ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് ആഴ്ചയില്‍ ഒരിക്കല്‍ വീതം നൽകണം. ഇല ചുരുട്ടിപ്പുഴു, കായീച്ച, തണ്ടുതുരപ്പന്‍ എന്നിവയാണ് പടവലത്തിന് പ്രധാന ഭീഷണി.
ഗോമൂത്രം, കാന്താരി, വെളുത്തുള്ളി എന്നിവ ചേർന്ന മിശ്രിതം സ്‌പ്രേ ചെയ്യുന്നതിലൂടെ ഇവയെ തുരത്താൻ കഴിയും. ഗ്രോ ബാഗില്‍ ടെറസുകളിൽ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ പച്ചക്കറിയാണ് പടവലം. ജൂണ്, ജൂലായ് മാസങ്ങളോഴികെ കഠിനമായ മഴ ഇല്ലാത്ത ഏതു സമയത്തും പടവലം കൃഷി ഇറക്കാമെന്ന മെച്ചവുമുണ്ട്.
Also Read: വരൾച്ചയിൽ നിന്ന് വിളകളെ കാക്കുന്ന ഹൈഡ്രോജെല്ലിനെ പരിചയപ്പെടാം
Image: onlyfoods.net