കളകളിൽനിന്നും മോചനം നേടാന്‍ പ്ലാസ്റ്റിക് പാത്തികളില്‍ തൈകൾ നടാം
കളകളിൽനിന്നും മോചനം നേടാന്‍ പ്ലാസ്റ്റിക് പാത്തികളില്‍ തൈകൾ നടാം. കളശല്യം ഗണ്യമായി കുറയ്ക്കും എന്നതാണ് പ്ലാസ്റ്റിക് പാത്തികളില്‍ പച്ചക്കറി തൈകള്‍ നടുന്നതുകൊണ്ടുള്ള പ്രധാന ഗുണം. പരമ്പരാഗത കൃഷി രീതികളെ അപേക്ഷിച്ച് അല്‍പം ചെലവ് കൂടുതലാണെങ്കിലും ഈ രീതിയിൽ ഫലം ഉറപ്പാണെന്ന് കർഷകർ പറയുന്നു.
ചൂടുള്ള സമയത്ത് മണ്ണിലെ ജലാംശം ആവിയായി പോകുന്നത് കുറയ്ക്കാനും കളകള്‍ പെരുകാതിരിക്കാനും ഈ രീതി സഹായിക്കുന്നു. പ്ലാസ്റ്റിക് പാത്തികളോടൊപ്പം നനയ്ക്കാനായി ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനുള്ള പൈപ്പുകളും പ്ലാസ്റ്റിക്ക് കവറുകള്‍ക്കടിയിലൂടെ സ്ഥാപിച്ച് ഓരോ ചെടിക്കും ആവശ്യമായ വെള്ളം മാത്രം നല്‍കുവാനും സാധിക്കുന്നു.
കൂടാതെ ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ പച്ചക്കറി തൈകള്‍ക്ക് നേരിച്ച് വളപ്രയോഗം നടത്തുവാനും സാധിക്കും. വളപ്രയോഗത്തിനും കളകള്‍ പെരുകാതിരിക്കാനും മഴക്കാലത്ത് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ സഹായിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. ഒരുതവണ ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍ വീണ്ടും ഉപയോഗിക്കാം എന്നതിനാൽ കർഷകർക്കിടയിൽ ഈ രീതിയ്ക്ക് പ്രചാരമേറുകയാണ്.
Image: pixabay.com