കരിങ്കോഴി വളര്‍ത്തല്‍: കോഴി, മുട്ട എന്നിവയുടെ ലഭ്യത, അറിഞ്ഞിരിക്കേണ്ട മറ്റ് കാര്യങ്ങള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് വളര്‍ത്തുപക്ഷി വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളര്‍ത്തുന്നതിലാണ്. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്. കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. കരിങ്കോഴി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് തീറ്റയും വിപണി സാധ്യതയും.

കോഴിത്തീറ്റ

സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.

  • തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് ബാധയുണ്ടാകും
  • തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല.
    ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം
  • തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം

    ഷഫീഖ് ഏഷ്യാഡിന്റെ (തൃത്താല) ഫാമിലെ കരിങ്കോഴികള്‍

കരിങ്കോഴിയുടെ വിപണി സാധ്യത

  • ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില
  • ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും
  • മുട്ട ഒന്നിന് 30 രൂപയിൽ കുറയാതെ ലഭിക്കും 40 രൂപവരെ വിലയില്‍ വാങ്ങാനാവശ്യക്കാരുണ്ട്

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

  • 10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം
  • എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം
  • കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്
  • ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും

കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിന് കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.

കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിലങ്ങിങ്ങായുണ്ട്.

കൊച്ചിയിലെ കൃഷി കേന്ദ്രത്തിൽ നിന്നും 2 മാസം പ്രായം ഉള്ള വാക്സിനേഷൻ നൽകിയ കരിങ്കോഴികളെ നല്‍കുന്നു. ഫോണ്‍: 8281757450

രിങ്കോഴി കുഞ്ഞുങ്ങൾക്കും മുട്ടക്കും മുട്ട ഇടുന്ന കരിങ്കോഴികൾക്കും: കാസ്സിം, കരിമ്പ, പാലക്കാട് – ഫോണ്‍: 8086334141

മുട്ടയിട്ട് തുടങ്ങിയ കരിങ്കോഴി വിൽപ്പനക്ക്: ഷഫീഖ് എഷ്യാഡ്, തൃത്താല, പാലക്കാട്: 9645638708

Also Read: ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും

(കോഴി, മുട്ട എന്നിവയുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതാത് വ്യക്തികള്‍ രേഖപ്പെടുത്തിയത്.)