[ഡോക്യുമെന്ററി] 20 വര്‍ഷത്തെ തേനീച്ചക്കൃഷി, തോമസിന്റെ അറിവിന് തേനിന്റെ മധുരം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ശാസ്ത്രീയമായ രീതികള്‍ അവലംഭിച്ച് നടത്തിയാല്‍, തേനീച്ച വളര്‍ത്തല്‍ ഒരു ലാഭകരമായ സംരഭമാണ്. റബ്ബര്‍ തോട്ടങ്ങളിലും വീടിന് പരിസരത്തുള്ള പറമ്പുകളിലും മറ്റിടങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമായി തേനീച്ചവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഫാമിംഗിന്റെ ഭാഗമായും വാണിജ്യാടിസ്ഥാനത്തിലും തേനീച്ചക്കൃഷി ആരംഭിക്കാം.
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്കടുത്ത് പരുത്തിമൂട് സ്വദേശികളായ തോമസും മാത്തുക്കുട്ടിയും നടത്തുന്ന തേനീച്ചക്കൃഷി ശ്രദ്ധേയമാണ്. ഈ മേഖലയില്‍ 20-ലേറെ വര്‍ഷത്തെ അനുഭവപരിയമുള്ള തോമസ് ശാസ്ത്രീയമായ അറിവോടെ തേനീച്ചവളര്‍ത്തലിന്റെ രീതികളെക്കുറിച്ച് വിശദീകരിക്കുന്നു.
മണ്ണിരയുടെ പ്രത്യേക ലേഖകനായ അബേദ് പോളും സംഘവും തയ്യാറാക്കിയ ഡോക്യുമെന്ററി:
ഓര്‍ഗാനികായി ഉത്പാദിപ്പിച്ച തേന്‍ വാങ്ങുന്നതിനും മറ്റ് അറിവുകള്‍ക്കുമായി തോമസിനെ ബന്ധപ്പെടാം. ഫോണ്‍: 9747354526
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|