കസാക്കിസ്ഥാന്റെ മണ്ണില്‍ വേരുവെച്ച ട്യുലിപ്പ് പുഷ്പം
ഹോളണ്ടിന്റെ പ്രതീകമായ ട്യുലിപ്പ് വേരുവച്ചത് കസാക്കിസ്ഥാന്റെ മണ്ണിലാണ്. ഈ രഹസ്യം ഹോളണ്ട് ജനതക്ക് ഇന്നും അപരിചിതമാണ്. ഡച്ചുകാർ വിശ്വസിച്ചിരുന്നത് തുർക്കിയിലാണ് ട്യുലിപ്പിന്റെ സ്വദേശമെന്നും പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ട്യുലിപ്പ് ഏഷ്യൻ പർവ്വതനിരകളിൽ നിന്നും പശ്ചിമ യൂറോപ്പിലേക്കും പറിച്ചു നടപ്പെട്ടു എന്നുമാണ്. ആ സമയത്ത് തുർക്കി സാമ്രാജ്യം ഇന്നതേതിന്നേക്കാൾ ബൃഹത്തായിരുന്നു. ആദ്യകാല പഠനങ്ങൾ അനുസരിച്ച് ട്യുലിപ്പ് 1560 ൽ യൂറോപ്പിൽ നിന്നും 1570 കളിൽ ഡച്ച് അതിർത്തിയിലേക്ക് വ്യാപിച്ചു എന്നുമാണ്. ലൈഡൻ യൂണിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായ കരോളസ് ക്യൂസിയസ് ആണ് 1593 ൽ യൂണിവേഴ്സിറ്റിയിലെ ഹോർട്ടൂസ് ബൊട്ടാണിക്കസ് എന്ന പൂന്തോട്ടത്തിൽ ട്യുലിപ്പ് ആദ്യമായി ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തത്. ഈ സവിശേഷ പുഷ്പം സസ്യശാസ്ത്രജ്ഞർക്ക് വേണ്ടി മാത്രമായിരുന്നു അദ്ദേഹം വികസിപ്പിച്ചെടുത്തത്. പക്ഷേ കാലം രഹസ്യങ്ങളെ പരസ്യമാക്കുകയും ട്യുലിപ്പ് പുഷ്പത്തെ ലോകത്തിന് അറിയുവാനും സാധിച്ചു. ഇന്ത്യയിൽ പർവ്വതപ്രദേശങ്ങളായ ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ ചെറിയ തോതിൽ ട്യുലിപ്പ് കൃഷി ചെയ്യുന്നു.
[amazon_link asins=’B071S1F43B’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’06976bc1-30e9-11e8-9f7f-d901d3f5acf5′]
ട്യുലിപ്പ് ചെടികൾ 10 – 70cm വരെ നീളവും പൂക്കൾ കപ്പിന്റെയോ മുട്ടയുടെയോ ആകൃതിയിലുള്ള 6-8 ഇതളുകളുമായിരിക്കും.
20 – 26 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ് കൃഷിക്കനുയോജ്യം. നേരിട്ടുളള സൂര്യപ്രകാശം പൂക്കളുടെ ഗുണം വർധിപ്പിക്കുന്നു.
ട്യുലിപ്പ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 6.0 - 7.0 വരെ pH മൂല്യമുളള മണ്ണാണ് അനുയോജ്യം. ഒക്ടോബർ-ഡിസംബർ വരെയുള്ള സമയത്താണ് ട്യുലിപ്പ് കൃഷിയിൽ മികച്ച വിളവ് ലഭിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷൻ ആണ് ട്യുലിപ്പ് കൃഷിക്ക് തക്കതായ ജലസേചനരീതി. ഹരിതഗൃഹങ്ങളിലും പോളിഹൗസുകളിലും ഗണ്യമായ തോതിൽ ഈ പുഷ്പകൃഷി ഫലപ്രദമാകുന്നു. ഇത്തരം കൃഷി രീതികളിൽ വ്യത്യസ്ത ജലസേചന മാതൃകകൾ ആണ് ഉപയോഗിക്കുന്നത്.
ഗവേഷണങ്ങളുടെ ഫലമായി സവിശേഷയിനങ്ങളായ ട്യുലിപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ട്രംഫ്,മെന്റൽ ബ്രീഡേസ്, ലില്ലി,ഡാർവിൻ,സിംഗിൾ ഏർലി, ബുക്ക് വാൻഡ് ടോൾ എന്നിവയാണവയിൽ ചിലത്.
ഇന്ത്യയിൽ ഹിമാലയത്തിന്റെ താഴ്വാരങ്ങളിലായി സിംഗിൾ ഏർലി, ബുക്ക് വാൻഡ് ടോളും കൃഷി ചെയ്യുന്നു.
Also Read: പാഷൻഫ്രൂട്ട്, ഒരു വളപ്രയോഗവും ആവശ്യമില്ലാത്ത വീട്ടുകൃഷി