ചക്കയ്ക്ക് സംസ്ഥാന ഫലമെന്ന പദവിയായി; പക്ഷേ വിപണിയെവിടെ?
ചക്കയ്ക്ക് സംസ്ഥാന ഫലമെന്ന പദവിയായി; പക്ഷേ വിപണിയെവിടെ? വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവു വളര്‍ത്തല്‍ കേരളത്തിൽ നിലവിലില്ല. ചക്ക കായ്ക്കുന്ന വിപണിയിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കേരളത്തിൽ കായ്ക്കുന്നതില്‍ പാതിയും പാഴായിപ്പോകുന്നുവെന്നാണ് കണക്ക്.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വര്‍ധിപ്പിച്ചും ഉപയോഗവൈവിധ്യമുണ്ടാക്കിയും വിപണിപ്രിയത്വം സൃഷ്ടിച്ചുംവേണം ചക്കയെ ഉയര്‍ത്തിയെടുക്കേണ്ടത്. നവീനമായ ഉത്പാദന, സംസ്കരണ, വിപണന രീതികൾ ആവിഷ്ക്കരിക്കുന്നതിലൂടെ മാത്രമേ വിപണി എന്നും പിന്നോക്കക്കാരനായ ചക്കയെ മുൻനിരയിൽ എത്തിക്കാൻ കഴിയൂ.
വിയറ്റ്നാമും തായ്ലാന്ഡും പോലുള്ള രാജ്യങ്ങളെ ഇക്കാര്യത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. വീഞ്ഞ്, ജാം, സ്ക്വാഷ്, പപ്പടം, സിറപ്പ്, ജെല്ലി, മാവ് തുടങ്ങിയ ഒട്ടേറെ ചക്ക ഉൽപ്പന്നങ്ങളാണ് ഈ രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര വിപണികളിൽ എത്തുന്നത്.
[amazon_link asins=’B0752GKLZQ’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’71e1007f-3117-11e8-a7eb-f347c858c24f’]
അന്നജം, മാംസ്യം, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയവ ധാരാളമായടങ്ങിയ ചക്കയിലെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഐസോഫ്ലാവോണുകളും ചക്കയെ മികച്ച സമീകൃതാഹാരമാക്കുന്നു. നാരുകള്‍ ധാരാളമുള്ള ചക്ക പ്രമേഹരോഗികള്‍ക്ക് ഉത്തമഭക്ഷണമാണെന്ന് പല പഠനങ്ങളും പറയുന്നു.
ഇത്തരം സാധ്യതകള്‍ മുന്‍നിര്‍ത്തി ചക്ക ഉത്പന്നങ്ങളുടെ വിപണി സൃഷ്ടിച്ച് ചക്കയുടെ സമ്പൂര്‍ണമായ ഉപയോഗത്തിനുള്ള പ്രോത്സാഹനമാണ് ആവശ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനഫലമെന്ന കടലാസ് പ്രഖ്യാപനത്തിൽ ഒതുങ്ങുപ്പോകരുത് ചക്കയുടെ നല്ലകാലമെന്നാണ് കർഷകരും ആഗ്രഹിക്കുന്നത്.
Also Read: വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ
Image: pixabay.com