ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്ത്രജ്ഞർ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്ത്രജ്ഞർ. യുഎഇ അന്താരാഷ്ട്ര ബയോസലീൻ കാർഷിക കേന്ദ്രത്തിലെ (ഐ.സി.ബി.എ) ശാസ്ത്രജ്ഞരാണ് ഉപ്പുവെള്ളത്തിൽ പച്ചക്കറികൾ വളർത്തുന്നത്. ഹാലോഫൈറ്റിക് പച്ചക്കറികൾ എന്നറിയപ്പെടുന്ന ഇവ ഒരു തുള്ളി ശുദ്ധജലം ഇല്ലാതെയാണ് തുറസായ സ്ഥലത്തും നെറ്റ് ഹൗസുകളിലും വളരുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
യുഎഇയിൽ ദുർലഭമായ ശുദ്ധജലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പച്ചക്കറി കൃഷി ആരംഭിച്ചത്. ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിക്കാൻ ഈ രീതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ബി.എ ഹാലോഫൈറ്റ് അഗ്രണോമിസ്റ്റ് ഡോ. ഡയോനിഷ്യ പറഞ്ഞു.
ഐ.സി.ബി.എയുടെ ദുബായിലുള്ള പരീക്ഷണ കേന്ദ്രത്തിൽ ആറ് തരത്തിലുള്ള പച്ചക്കറികളാണ് വളർത്തുന്നത്. അഗ്രെറ്റി, റോക്ക് സാംഫയർ, സീ ബീറ്റ്, സീ ആസ്റ്റർ, സാംഫയർ, കോമൺ പർസ്ലേൻ എന്നിവയാണ് ഇവ. യു.എ.ഇയിലെ വരണ്ടതും ചൂടു കൂടിയതുമായ സാഹചര്യത്തിൽ പച്ചക്കറികൾ തഴച്ചു വളരുന്നതും വിളവു തരുന്നതും ഏറെ പ്രതീക്ഷ നൽകുന്നതായി ഡയോനിഷ്യ കൂട്ടിച്ചേർത്തു.
Image: ipsnews.net
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|