ഇത്തിരി എരിഞ്ഞാലെന്താ, വിളവെടുക്കുമ്പോൾ ചിരിക്കാം; കാന്താരി മുളക് കൃഷി ഇനി വീട്ടിൽ

ചെറിയ അധ്വാനം കൊണ്ട് മികച്ച വരുമാനം തരുന്ന കാന്താരി മുളക് വീട്ടു കൃഷിയ്ക്ക് അനുയോജ്യമാണ്. ഏത് കാലാവസ്ഥയിലും ഏത് മണ്ണിലും വിളയുമെന്ന പ്രത്യേകതയും കാന്താരിയ്ക്കുണ്ട്. വിപണി മൂല്യത്തിലും കാന്താരി മുന്നിൽത്തന്നെ. ഏതാനു വർഷങ്ങളായി വിപണിയിൽ പച്ചമുളകിനെ പിന്നിലാക്കി കുതിക്കുകയാണ് കാന്താരി.

വിത്തു മുളപ്പിച്ചെടുക്കാൻ 10 മുതൽ 20 ദിവസംവരെ സമയമെടുക്കും എന്നതു മാത്രമാണ് കാന്താരി കൃഷിയിലെ പ്രധാന കടമ്പ. ഇത്രയും ദിവസം ഉറുമ്പും കീടങ്ങളുമൊന്നും ആക്രമിക്കാതെ സംരക്ഷിക്കണം. കൂടാതെ വിളവെടുപ്പ് സമയത്ത് ഒരു കിലോ മുളക് പറിക്കണമെങ്കിൽ മൂന്നു മണിക്കൂറെങ്കിലും ചെലവിടണം. ഈ രണ്ടു കാര്യങ്ങൾ മാറ്റിവച്ചാൽ കാന്താരി കൃഷി പൊതുവെ എളുപ്പമാണ്.

കാന്താരി മുളകിന് ലോകമെങ്ങും പ്രചാരം വർധിച്ചത് കാന്താരി കർഷകർക്ക് നേട്ടമായി. ഒരു ഘട്ടത്തിൽ കാന്താരിയ്ക്ക് കിലോയ്ക്ക് 1300 രൂപവരെ വില ലഭിച്ചിരുന്നു. കൊളസ്‌ട്രോളിനുള്ള മരുന്നുകളിലും മറ്റും കാന്താരി മുളക് ഉപയോഗിക്കുന്നത് കാന്താരിയുടേ ഡിമാന്റ് വര്‍ദ്ധിക്കാൻ കാരണമായി. തായ് വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത ഘടകമായ കാന്താരിമുളകിന് വിദേശ വിപണിയിലും നല്ല ഡിമാന്‍ഡാണ്.

Also Read: ഇവൾ ലിച്ചിപ്പഴം, വീട്ടു തോട്ടത്തിലെ സുന്ദരി, ലിച്ചിക്കൃഷിയെക്കുറിച്ച് അറിയാം

Image: pixabay.com